കേരളത്തിലെ എയർപോർട്ടുകളിൽ വീണ്ടും നിരവധി ഒഴിവുകൾ. എയർ ഇന്ത്യയുടെ എയർ ട്രാൻസ്‌പോർട്ട് സർവിസിസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൊച്ചിൻ, കാലിക്കറ്റ്, കണ്ണൂർ എന്നീ വിമാനത്താവളങ്ങിലേക്ക് ഹാൻഡിമാൻ, Ramp ഡ്രൈവർ എന്നീ അപേക്ഷിച്ചു വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഈ പോസ്റ്റ് നല്ലവണ്ണം മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
Vacancy Details
- കൊച്ചിൻ-45
- കാലിക്കറ്റ്-45
- കണ്ണൂർ-20
യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
- കൊച്ചിൻ-03
- കാലിക്കറ്റ്-11
- കണ്ണൂർ-08
Educational Qualifications
ഹാൻഡിമാൻ- മിനിമം യോഗ്യത പത്താം ക്ലാസ്സ് / SSLC പാസ്സ്. ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും കഴിയണം. പ്രാദേശിക ഭാഷയിലും ഹിന്ദിയിലും പ്രാവീണ്യം അഭികാമ്യം.
യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ- മിനിമം യോഗ്യത പത്താം ക്ലാസ്സ് / SSLC പാസ്സ്. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടാവണം. പ്രാദേശിക ഭാഷയിൽ അറിവുള്ളവർക്ക് മുൻഗണന ഉണ്ടാവും.
Age Details
രണ്ടു തസ്തികളിലേക്കും അപേക്ഷിക്കാവുന്ന ഉയർന്ന പ്രായ പരിധി താഴെ കൊടുക്കുന്നു :
- ജനറൽ- 28 years
- ഒബിസി-31 years
- SC/ST- 33 years
Salary Details
ഹാൻഡിമാൻ: ₹14,610
യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ: ₹16,530
How to Apply
താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ പൂരിപ്പിച്ച ശേഷം വാക് ഇൻ ഇന്റർവ്യൂവിന് വരേണ്ടതാണ്.
അപേക്ഷയുടെ ഫോം നോട്ടിഫിക്കേഷനിൽ കൊടുത്ത രീതിയിൽ പൂരിപ്പിക്കണം.
അപേക്ഷ ഫീസ്-₹500. ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് ഫീസ് അടയ്‌ക്കേണ്ടതാണ്. "favour of AI Airport Services Limited, Mumbai" എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
Ex Servicemen / SC/ ST ഉദ്യോഗാർഥികൾക്ക് അപേക്ഷ ഫീസ് ഇല്ല.
പേരും മൊബൈൽ നമ്പറും ഡിമാൻഡ് ഡ്രാഫ്റ്റിൽ രേഖപെടുത്തേണ്ടതാണ്.
Selection Process
ഹാൻഡിമാൻ- ഫിസിക്കൽ ടെസ്റ്റ്, കാര്യക്ഷമത ടെസ്റ്റ് (വെയിറ്റ് ലിഫ്റ്റിംഗ്, റണ്ണിംഗ്) കഴിഞ്ഞ ശേഷമാണ് ഇന്റർവ്യൂ. വാക് ഇൻ ഇന്റർവ്യൂവിൽ ഇംഗ്ലീഷ് പാസ്സേജ് വായിക്കാനും,ജികെയും ബന്ധപെട്ടുള്ള ചോദ്യങ്ങൾ ഉണ്ടാവും.
യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ- ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ടെസ്റ്റും മറ്റു അനുബന്ധ കാര്യങ്ങളും നോക്കിയാവും വിലയിരുത്തുക. ട്രേഡ് ടെസ്റ്റിന് ശേഷമാവും അഭിമുഖം. ജികെയും ഡ്രൈവിംഗ് ബന്ധപെട്ടുള്ള ചോദ്യങ്ങൾ ഉണ്ടാവും.
വാക് ഇൻ ഇന്റർവ്യൂവിനു കൊണ്ടുവരേണ്ട രേഖകൾ :
-പൂരിപ്പിച്ച അപേക്ഷ ഫോം. കൂടാതെ ലേറ്റസ്റ്റ് ആയ കളർ പാസ്പോർട്ട് size ഫോട്ടോ അപേക്ഷ ഫോമിൽ ഉണ്ടാവണം.
-സെൽഫ് അറ്റെസ്റ്റഡ് ആയ രേഖകൾ. രേഖകളുടെ ലിസ്റ്റ് നോട്ടിഫിക്കേഷൻ നോക്കി മനസിലാക്കുക. വെരിഫിക്കേഷൻ ചെയ്യാനായി ഒറിജിനൽ രേഖകൾ കൊണ്ടുവരണം.
Note:
എല്ലാ യോഗ്യതയും പ്രായ പരിധിയും കണക്കാക്കുന്ന അവസാന തിയതി 01-01-2023 (1 ജനുവരി 2023)
ഏതെങ്കിലും രീതിയിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
Important Dates of Walk in interview
Handyman
11.01.2023 & 12.01.2023Time : 0800 to 1100hrs
Venue: Sri Jagannath Auditorium,Near Vengoor Durga Devi Temple, Vengoor,Angamaly, Ernakulam,Kerala, Pin - 683572.
Utility Agent cum Ramp Driver
Date : 12.01.2023Time : 0800 to 1100hrs
Venue
Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572
[ on the Main Central Road ( M C Road ) , 1.5 Km away from Angamaly towards Kalady ]