പോലീസ് കോൺസ്റ്റബിൾ ഫിസിക്കൽ
തൃശൂർ ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (APB - KAP lI ബറ്റാലിയൻ) (കാറ്റഗറി നമ്പർ: 530/19) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പ്, കായികക്ഷമത പരീക്ഷ എന്നിവ പാലക്കാട്, തൃശൂർ ജില്ലകളിലായി ഒക്ടോബർ 11 മുതൽ 29 വരെയുള്ള തീയതികളിൽ നടന്നിരുന്നു. ശാരീരിക അളവെടുപ്പിൽ പരാജയപ്പെടുകയും എന്നാൽ അപ്പീൽ മുഖാന്തിരം കായികക്ഷമതാ പരീക്ഷയിൽ വിജയിച്ചവരുടെ ശാരീരിക പുനരളവെടുപ്പ് ജനുവരി 4, 5 തീയതികളിലായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ നടത്തും. ശാരീരിക പുനരളവെടുപ്പിന് അർഹരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ പി എസ് സി പ്രൊഫൈലിൽ നിഷ്കർഷിച്ച തീയതിയിലും സമയത്തും പി എസ് സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽരേഖ സഹിതം കൃത്യസമയത്ത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ ഹാജരാകണം.
ഫയർ വുമൺ ട്രെയിനി ഫിസിക്കൽ
പത്തനംതിട്ട ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ ഒക്ടോബര്‍ 31ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തില്‍ 2023 ജനുവരി ആറ്, ഏഴ് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.