ഇടുക്കി ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളിൽ ബ്ലോക്ക് തലത്തിൽ നിർവഹണത്തിനായി നിലവിലെ ബ്ലോക്ക് ഓർഡിനേറ്റർമാരുടെ ഒഴിവിലേക്കായി താഴെപ്പറയും പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. യോഗ്യതയുള്ളവർ ഡിസംബർ 15ന് മുൻപ് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
ബ്ലോക്ക് കോ-ഓർഡിനേറ്റർ (NRLM), ബ്ലോക്ക് കോ-ഓർഡിനേറ്റർ (DDUGKY)
ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. ബിരുദാനന്തര ബിരുദവും കുടുംബശ്രീ അംഗം അല്ലെങ്കിൽ കുടുംബാംഗം/ ഓക്സിലറി അംഗം ആയിരിക്കണം. പരമാവധി 35 വയസ്സ് വരെയാണ് പ്രായപരിധി. നിയമനം ലഭിച്ചാൽ മാസം 20,000 രൂപ വീതം ശമ്പളം ലഭിക്കും. ബി. സി 1 എന്നാണ് കോഡ് നമ്പർ.
ബ്ലോക്ക് കോ-ഓർഡിനേറ്റർ (അഗ്രി)
VHSE അഗ്രികൾച്ചർ/ ലൈവ് സ്റ്റോക്ക് യോഗ്യത ഉള്ളവർ ആയിരിക്കണം കൂടാതെ കുടുംബശ്രീ അംഗം അല്ലെങ്കിൽ കുടുംബാംഗം/ ഓക്സിലറി അംഗമായിരിക്കണം. 15,000 രൂപയാണ് മാസ ശമ്പളം. പ്രായം 35 വയസ്സിൽ കൂടാൻ പാടില്ല. ബി.സി 2 ആണ് കോഡ് നമ്പർ.
നിയമന രീതി
⭗ ഒരു വർഷത്തേക്ക് കയറാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം
⭗ തിരഞ്ഞെടുപ്പ് രീതി: എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും, വെയിറ്റേജിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.
⭗ അപേക്ഷകരിൽ നിന്നും ബ്ലോക്കിലെ സ്ഥിര താമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ അല്ലെങ്കിൽ ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്.
⭗ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്
അപേക്ഷിക്കേണ്ട വിധം?
⭗ അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
⭗ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബർ 15 വൈകുന്നേരം 5 മണിവരെ ആയിരിക്കും.
⭗ ഭാഗികമായി പൂരിപ്പിച്ച അല്ലെങ്കിൽ അവ്യക്തമായ അപേക്ഷകൾ നിരപാധികം നിരസിക്കുന്നതാണ്
⭗ പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഇടുക്കി ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
⭗ യാതൊരു കാരണവശാലും അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ "കുടുംബശ്രീ ബി.സി -1 അല്ലെങ്കിൽ ബിസി 2 ഒഴിവിലേക്കുള്ള അപേക്ഷ" എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
⭗ ഓരോ കോഡിലും ഉള്ള തസ്തികകൾക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
⭗ അപേക്ഷകൾ അയക്കേണ്ട മേൽവിലാസം:
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, ഇടുക്കി ജില്ല, സിവിൽ സ്റ്റേഷൻ, പൈനാവ് പി., ഇടുക്കി പിൻകോഡ് 685603
⭗ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ നോക്കുക.