KPSC University Assistant 2022 Notification Released - Apply Online @thulasi.psc.kerala.gov.in

Kerala PSC University Notification Out Details Category Number: 486/2022 Post: University Assistant Salary: 39300-83000/- Vacancy: 100 Apply Mode: Onl

ഉദ്യോഗാർത്ഥികൾ ഏറെ നാളായി കാത്തിരുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം വന്നു!! മികച്ച ശമ്പളത്തിൽ കേരള സർക്കാറിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഈ ജോലിക്ക് വേണ്ടി പരിശ്രമിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ജനുവരി 4 അർദ്ധരാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

 കേരളത്തിലെ വിവിധ സർവകലാശാലകളിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 486/2022 എന്ന കാറ്റഗറി നമ്പറിലാണ് വിജ്ഞാപനം വന്നിരിക്കുന്നത്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾതാഴെ നൽകുന്നു.

University Assistant Recruitment Job Details

• വകുപ്പ്: കേരളത്തിലെ സർവകലാശാലകൾ
• തസ്തിക: അസിസ്റ്റന്റ്
• ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
• അപേക്ഷിക്കേണ്ട തീയതി: 2022 ഡിസംബർ 10
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അവസാന തീയതി: 2023 ജനുവരി 4

University Assistant Recruitment 2022 Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് 100+ ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. വ്യക്തമായ ഒഴിവുകളുടെ വിവരങ്ങൾ ഇതുവരെ പി എസ് സി പുറത്തുവിട്ടിട്ടില്ല.

 ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും കൂടിയത് മൂന്നുവർഷവും നിലവിലിരിക്കുന്നതാണ്.എന്നാൽ ഒരു വർഷത്തിനുശേഷം ഇതേ ഉദ്യോഗത്തിന് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല.

University Assistant Recruitment 2022 Age Limit Details

18നും 36 വയസ്സിനും ഇടയിലുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്കും, പട്ടിക ജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

Educational Qualification for University Assistant Recruitment 2022

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യതയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത.

Salary Details for University Assistant Recruitment 2022

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തിരഞ്ഞെടുക്കപ്പെട്ട 39,300 മുതൽ 83,000 രൂപ വരെപ്രതിമാസം ശമ്പളം ലഭിക്കും.ശമ്പളത്തിന് പുറമേ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

Selection Procedure

സാധാരണ ഡിഗ്രി ബേസ് പിഎസ്സി എക്സാം നടക്കുന്ന പോലെ ഇതിനും അതുപോലെതന്നെയാണ്. പ്രിലിമിനറി, മെയിൻ എന്നീ രണ്ട് ഘട്ടങ്ങളിലായി OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

How to Apply University Assistant Recruitment 2022?

◐ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കണം. കേരള പിഎസ്സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവർക്ക് അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തുകൊണ്ടും മറ്റുള്ളവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും അപേക്ഷിക്കുക.
◐ ലോഗിൻ ചെയ്തശേഷം നോട്ടിഫിക്കേഷൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ സെർച്ച് ബാറിൽ 486/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക.
◐ Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് അപേക്ഷിക്കുക
◐ അപേക്ഷകൾ 2023 ജനുവരി 4 ബുധനാഴ്ച രാത്രി 12 മണി വരെ സ്വീകരിക്കും.
◐ വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs