കേരള കോമൺ പൂൾ ലൈബ്രറി ലൈബ്രേറിയൻ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജനുവരി 4 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
- വകുപ്പ്: Kerala Common Pool Library
- ജോലി തരം: Kerala Govt
- നിയമനം: സ്ഥിരം
- ജോലിസ്ഥലം: കേരളം
- ആകെ ഒഴിവുകൾ: 02
- കാറ്റഗറി നമ്പർ: 490/2022
- നിയമന രീതി: നേരിട്ടുള്ള നിയമനം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 30.11.2022
- അവസാന തീയതി: 2023 ജനുവരി 4
Vacancy Details
കേരള കോമൺ പൂൾ ലൈബ്രറി ആകെ 6 ലൈബ്രേറിയൻ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഈ 6 ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമായിരിക്കും.
Age Limit Details
- 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം
- ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം
- പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
› ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ
› എസ്എസ്എൽസി, ലൈബ്രറി സയൻസിൽ ഡിപ്ലോമ.
› എസ്എസ്എൽസി, ഗവൺമെന്റ് അംഗീകൃത ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ്.
Salary Details
ലൈബ്രേറിയൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 31,100 രൂപ മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും.
How to Apply?
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
- ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുടർന്ന് 490/2022 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
- Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
- ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
- 2023 ജനുവരി 4 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം