നാളികേര വികസന ബോർഡിൽ (Coconut Development Board) നിരവധി അവസരങ്ങൾ. കേന്ദ്ര ഗവണ്മെന്റിന്റെ കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്ത നാളികേര വികസന ബോർഡ് വിവിധ ഒഴിവുകളിലേക്ക്ഇ പ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഈ പോസ്റ്റ് നല്ലവണ്ണം വായിച്ച ശേഷം അപേക്ഷിക്കുക.
Vacancy Details
- ഡെപ്യൂട്ടി ഡയറക്ടർ (ഡെവലപ്പ്മെന്റ്) - 5
- ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിംഗ് )-1
- അസിസ്റ്റന്റ് ഡയറക്ടർ (ഡെവലപ്പ്മെന്റ്)-1
- അസിസ്റ്റന്റ് ഡയറക്ടർ (ഫോറിൻ ട്രേഡ് )-1
- അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്)- 1
- സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ-1
- ഡെവലപ്പ്മെന്റ് ഓഫീസർ-10
- ഡെവലപ്പ്മെന്റ് ഓഫീസർ ടെക്നോളജി-2
- ഡെവലപ്പ്മെന്റ് ഓഫീസർ (ട്രെയിനിങ്)- 1
- മാർക്കറ്റ് പ്രൊമോഷൻ ഓഫീസർ-1
- മാസ്സ് മീഡിയ ഓഫീസർ-1
- സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ- 2
- സബ് എഡിറ്റർ-2
- കെമിസ്റ്-1
- സ്റ്റേനോഗ്രാഫർ-3
- ഓഡിറ്റർ-1
- പ്രോഗ്രാമ്മർ-1
- ഫുഡ് ടെക്‌നോളജിസ്റ്- 1
- മൈക്രോ ബയോളജിസ്റ്- 1
- കണ്ടെന്റ് റൈറ്റർ കം ജേർണ്ണലിസ്റ്റ് - 1
- ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്-1
- ടെക്നിക്കൽ അസിസ്റ്റന്റ്-5
- ഫീൽഡ് ഓഫീസർ-9
- ജൂനിയർ സ്റ്റേനോഗ്രാഫർ-7
- ഹിന്ദി ടൈപ്പിസ്റ്റ്- 1
- എൽ ഡി ക്ലാർക്ക്-14
- ലാബ് അസിസ്റ്റന്റ്-2
Educational Qualifications
ഡെപ്യൂട്ടി ഡയറക്ടർ (ഡെവലപ്പ്മെന്റ്) - ഹോര്ടിക്കൾച്ചർ / അഗ്രിക്കള്ച്ചറിൽ/ പ്ലാന്റ് സയൻസിൽ മാസ്റ്റേഴ്സ്. 5 വർഷത്തെ പ്രവൃത്തി പരിചയം.
ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിംഗ് )- മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ ഹോര്ടിക്കൾച്ചർ / അഗ്രിക്കള്ച്ചർ വിത്ത് മാർക്കറ്റിംഗിൽ പിജി ഡിപ്ലോമ. ഏഴു വർഷത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റന്റ് ഡയറക്ടർ (ഫോറിൻ ട്രേഡ് )- ഇന്റർനാഷണൽ ബിസിനസ്സിൽ എംബിഎ അഥവാ ബിരുദം + ഇന്റർനാഷണൽ ബിസിനസ്സിൽ പിജി ഡിപ്ലോമ. 5 വർഷത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്)- മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ ഹോര്ടിക്കൾച്ചർ / അഗ്രിക്കള്ച്ചർ വിത്ത് മാർക്കറ്റിംഗിൽ പിജി ഡിപ്ലോമ. 5 വർഷത്തെ പ്രവൃത്തി പരിചയം.
ഡെവലപ്പ്മെന്റ് ഓഫീസർ- അഗ്രിക്കൾച്ചർ / ഹോര്ടിക്കൾച്ചറിൽ ബിരുദം. 2 വർഷത്തെ പ്രവൃത്തി പരിചയം.
ഡെവലപ്പ്മെന്റ് ഓഫീസർ ടെക്നോളജി- ഫുഡ് പ്രോസസ്സിംഗ് അഥവാ ഫുഡ് ടെക്‌നോലോജിയിൽ ബിടെക്. അല്ലെങ്കിൽ മാസ്റ്റേഴ്സ്. 2 വർഷത്തെ പ്രവൃത്തി പരിചയം.
ഡെവലപ്പ്മെന്റ് ഓഫീസർ (ട്രെയിനിങ്)- അഗ്രിക്കൾച്ചർ/ഹോര്ടിക്കൾച്ചറിൽ ബിരുദം അല്ലെങ്കിൽ അഗ്രിക്കള്ചറൽ എഞ്ചിനീറിങ്ങിൽ ബിടെക്. 2 വർഷത്തെ പ്രവൃത്തി പരിചയം.
മാസ്സ് മീഡിയ ഓഫീസർ-മാസ്റ്റേഴ്സ് ബിരുദം ജേർണലിസത്തിൽ. അല്ലെങ്കിൽ ബിരുദം + ജേർണലിസം or മാസ്സ് കമ്മ്യൂണിക്കേഷനിൽ പിജി / പിജി ഡിപ്ലോമ. 2 വർഷത്തെ പ്രവൃത്തി പരിചയം
സ്റ്റാറ്റിസ്റ്റിക്സ് / അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ പിജി. 2 വർഷത്തെ പ്രവൃത്തി പരിചയം.
സബ് എഡിറ്റർ- സയൻസിൽ ബിരുദം (അഗ്രിക്കൾച്ചർ / ഹോര്ടിക്കൾച്ചർ അഭികാമ്യം). ജേർണലിസം / മാസ്സ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. 2 വർഷത്തെ പ്രവൃത്തി പരിചയം.
സ്റ്റേനോഗ്രാഫർ- ഏതെങ്കിലും വിഷയത്തിൽ ബിരുദം. 120 wpm ഷോർട് ഹാൻഡ് ടൈപ്പിംഗ് സ്പീഡ്. 45 wpm ടൈപ്പ് റൈറ്റിംഗ് സ്പീഡ്.
ഓഡിറ്റർ- കോമ്മേഴ്‌സിൽ മാസ്റ്റേഴ്സ് യോഗ്യത. അല്ലെങ്കിൽ CA intermediate പാസ്സ്.
പ്രോഗ്രാമ്മർ- കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ മാസ്റ്റേഴ്സ്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ബിടെക്. 2 വർഷത്തെ പ്രവൃത്തി പരിചയം.
ഫുഡ് ടെക്‌നോളജിസ്റ്- ഫുഡ് & ന്യൂട്രിഷൻ വിഷയത്തിൽ പിജി. അല്ലെങ്കിൽ ഫുഡ് പ്രോസെസ്സിങ്ങിൽ ബിടെക്. 2 വർഷത്തെ പ്രവൃത്തി പരിചയം.
കണ്ടെന്റ് റൈറ്റർ കം ജേർണ്ണലിസ്റ്റ് - മാസ്റ്റേഴ്സ് ബിരുദം ജേർണലിസത്തിൽ. അല്ലെങ്കിൽ ബിരുദം + ജേർണലിസം or മാസ്സ് കമ്മ്യൂണിക്കേഷനിൽ പിജി / പിജി ഡിപ്ലോമ. 2 വർഷത്തെ പ്രവൃത്തി പരിചയം .
ടെക്നിക്കൽ അസിസ്റ്റന്റ്- മാർക്കറ്റിംഗ് / ഇന്റർനാഷണൽ ബിസിനസ്സിൽ അല്ലെങ്കിൽ ബിരുദം + ബിസിനസ്സിൽ പിജി ഡിപ്ലോമ
ഫീൽഡ് ഓഫീസർ- സയൻസ് സ്ട്രീമിൽ പ്ലസ് ടു പാസ്സ്, അഗ്രിക്കൾച്ചർ അഥവാ ഹോര്ടിക്കൾച്ചറിൽ ഡിപ്ലോമ അഥവാ സർട്ടിഫിക്കറ്റ്
ജൂനിയർ സ്റ്റേനോഗ്രാഫർ- അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിരുദം. 10 മിനിറ്റിൽ 80 wpm ഡിക്ഷൻ. 50 മിനിറ്റിൽ ട്രാൻസ്ക്രിപ്ഷൻ. സെക്രട്ടേറിയൽ കോഴ്സ് യോഗ്യത അഭികാമ്യം.
എൽ ഡി ക്ലാർക്ക്-ഹയർ സെക്കന്ററി പാസ്സ്, ഇംഗ്ലീഷിൽ 35 wpm ടൈപ്പിംഗ് സ്പീഡ്, ഹിന്ദിയിൽ 30 wpm. ബിരുദം അഭികാമ്യം.
Salary Details
ഉദ്യോഗാർഥികൾക്ക് നിയമനം കിട്ടിയാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ ഓരോ പോസ്റ്റിന്റെയും നമ്പറിന്റെ കൂടെ കൊടുത്തിരിക്കുന്നു.
- Posts 1&2- ₹67,700-₹2,08,700
- Posts 3-5- ₹56,100-₹1,77,500
- Posts 6-11- ₹44,900-₹1,42,000
- Posts 12-22- ₹35,400-₹1,12,400
- Posts 23-24- ₹25,500-₹81,000
- Posts 25-27-₹19,900-₹63,200
Age Details
- Posts 1&2- 40 years
- Posts 3-5-35 years
- Posts 6-14 & 16-22- 30 years
- Post 15-30 years
- Posts 23-27- 27 years