എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) സ്ഥാപനത്തിൽ ഇതാ നിരവധി അവസരങ്ങൾ. Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും AAI അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി 364 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
Vacancy Details
- മാനേജർ (Official Language)-2
- ജൂനിയർ എക്സിക്യൂട്ടീവ് (Air Traffic Control) -356
- ജൂനിയർ എക്സിക്യൂട്ടീവ് (Official Language)-4
- സീനിയർ അസിസ്റ്റന്റ് (Official Language)-2
Educational Qualifications
മാനേജർ: ഇംഗ്ലീഷ് അഥവാ ഹിന്ദിയിൽ പിജി യോഗ്യത ഉണ്ടാവണം. ഹിന്ദി / ഇംഗ്ലീഷ് ഡിഗ്രി തലത്തിൽ നിർബന്ധമായും പഠിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജിയും കൂടെ ഹിന്ദി or ഇംഗ്ലീഷ് elective ആയി പഠിച്ചിട്ടുണ്ടാവണം. 5 വർഷത്തെ മിനിമം പ്രവൃത്തി പരിചയം.
ജൂനിയർ എക്സിക്യൂട്ടീവ് (Air Traffic Control): ഫിസിക്സ്, മാത്‍സ് എന്നീ വിഷയങ്ങളിൽ ബി എസ്‌സി. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ ബിരുദം. എക്സ്പീരിയൻസ് ആവശ്യമില്ല.
ജൂനിയർ എക്സിക്യൂട്ടീവ്(Official Language): ഹിന്ദിയിലോ ഇംഗ്ലീഷിലോ ഇംഗ്ലീഷിലോ യഥാക്രമം ഒരു വിഷയമായി ഇംഗ്ലീഷിലോ ഹിന്ദിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, കൂടാതെ ഡിഗ്രി തലത്തിൽ ഹിന്ദിയും ഇംഗ്ലീഷും നിർബന്ധിത / ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം. 2 വർഷത്തെ പ്രവൃത്തി പരിചയം.
സീനിയർ അസിസ്റ്റന്റ്: ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി ഹിന്ദിയിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി ഇംഗ്ലീഷിൽ മാസ്റ്റേഴ്സ്. അല്ലെങ്കിൽ ബിരുദതലത്തിൽ നിർബന്ധിത/ഓപ്ഷണൽ വിഷയങ്ങളായി പഠിച്ചിരിക്കണം. 2 വർഷത്തെ പ്രവൃത്തി പരിചയം.
Salary Details
- മാനേജർ- ₹80,000-₹1,60,000
- ജൂനിയർ എക്സിക്യൂട്ടീവ്- ₹40,000-₹1,40,000
- സീനിയർ എക്സിക്യൂട്ടീവ്- ₹36,000-₹1,10,000
Age Details
- സീനിയർ അസിസ്റ്റന്റ് : 30 years
- ജൂനിയർ എക്സിക്യൂട്ടീവ് : 27 years
- മാനേജർ : 32 years
ഉയർന്ന പ്രായ പരിധി കണക്കാക്കുന്ന അവസാന തിയതി 21.03.2022. SC/ST/OBC/Ex Servicemen വിഭാഗങ്ങളിൽ ഉള്ളവർക്കു ഉയർന്ന പ്രായപരിധിയിൽ ഇളവുകളുണ്ട്.
How to Apply
› താല്പര്യമുള്ള ഉദ്യോഗാർഥികൾ AAI യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.aai.aero സന്ദർശിച്ചു അപേക്ഷ നൽകുക.
› Careers എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം നോട്ടിഫിക്കേഷൻ വായിച്ചു അപേക്ഷിക്കുക.
› ഉപയോഗിക്കുന്ന ഇമെയിൽ ഐഡി അത്പോലെ തന്നെ മൊബൈൽ നമ്പർ എന്നിവ കൃത്യമായി കൊടുക്കുക.
› അപേക്ഷ പൂരിപ്പിക്കുമ്പോൾ സ്കാൻ ചെയ്ത ലേറ്റസ്റ്റ് പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും വെണം. ഫോട്ടോ JPG ഫോർമാറ്റിൽ. Size- 30-50kb. ഒപ്പും JPG ഫോർമാറ്റ് 10-20 kb Size.
› അപേക്ഷാ ഫീസ്-₹1000. ഓൺലൈനിലൂടെ SBI MOPS വഴി ഫീസ് അടക്കണം.
Selection Process
ഇമെയിൽ വഴിയാവും അഡ്മിറ്റ് കാർഡും മറ്റു വിവരങ്ങളും അറിയിക്കുക.
യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഓൺലൈൻ പരീക്ഷയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും നിയമനം നടത്തുക. ഓൺലൈൻ പരീക്ഷയിൽ നെഗറ്റീവ് മാർക്കിങ് ഉണ്ടാവുന്നതല്ല.
ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ) തസ്തികയിലേക്കുള്ള നിയമനം ഓൺലൈൻ പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷന്റെയും വോയിസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ആവും.
Important Dates to Remember:
Opening date for On-line Applications- 22.12.2022 (22 ഡിസംബർ 2022)
Last date for On-line Application- 21.01.2023 (21 ജനുവരി 2023)
ഓൺലൈൻ പരീക്ഷയുടെ തിയതി AAI വെബ്സൈറ്റ് വഴിയാവും അറിയിക്കുക.