ഇന്ത്യയിലെ തന്നെ പ്രമുഖ ജ്വല്ലറി ഉടമകളായ ജോയാലുക്കാസ് യോഗ്യതയും കഴിവുമുള്ള ഉദ്യോഗാർത്ഥികളെ തേടുന്നു. ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തിന് പുറമെ ഇൻസെന്റീവോട് കൂടി ജോലി ചെയ്യാം.
മിനിമം പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. കേരളത്തിലെ നിരവധി ജോയ് ആലുക്കാസ് സ്ഥാപനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരമുണ്ട്. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. അത് പൂർണമായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അഭിമുഖത്തിനായി പോവുക.
🚩 സെയിൽസ് ട്രെയിനി ഗോൾഡ്
🚩 സെയിൽസ് സ്റ്റാഫ് ഗോൾഡ്
🚩 സെയിൽസ് സ്റ്റാഫ് ടെക്സ്റ്റൈൽ
🚩 സെയിൽസ് ട്രെയിനി ടെക്സ്റ്റൈൽ
താല്പര്യമുള്ളവർ ചെയ്യേണ്ടത് ഇത്രമാത്രമാണ് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഗൂഗിൾ ഫോം അപേക്ഷാഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ശേഷം 2022 ഡിസംബർ 10ന് രാവിലെ 9 മണി മുതൽ നടക്കുന്ന നിയുക്തി മെഗാ തൊഴിൽ മേളയിലെ ജോയ് ആലുക്കാസ് കൗണ്ടറിൽ ഇന്റർവ്യൂവിന് ഹാജരാവുക.
ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.