ഇതാ കേന്ദ്ര സർക്കാർ സ്ഥാപനമായ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റെഡിൽ (PGCIL)ഒരു വമ്പൻ അവസരം.!! വിവിധ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഏകദേശം 800 ഒഴിവുകൾ ആണ് ഉള്ളത്. ഈ സുവർണ്ണാവസരം യോഗ്യത ഉള്ളവർ വിനിയോഗിക്കുക. പോസ്റ്റ് നല്ലവണ്ണം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
Vacancy Details
- ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രിക്കൽ ): 50
- ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ): 15
- ഫീൽഡ് എഞ്ചിനീയർ (ഐ ടി): 15
- ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ): 480
- ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് ): 240
Note: ഈ ഒഴിവുകൾ എല്ലാം താത്കാലിക ഒഴിവുകളാണ്. 2 വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ ആണ് നിയമനം.
Educational Qualifications
⭗ ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രിക്കൽ ): 55% മാർക്കൊടെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
⭗ ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ): 55% മാർക്കോടെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ബി.ടെക്. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
⭗ ഫീൽഡ് എഞ്ചിനീയർ (ഐ ടി): 55% മാർക്കോടെ ഇൻഫർമേഷൻ ടെക്‌നോലോജിയിൽ (IT) ബി.ടെക്. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
⭗ ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ): 55% മാർക്കൊടെ ഇലക്ട്രിക്കൽ വിഷയത്തിൽ ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
⭗ ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് ): 55% മാർക്കൊടെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
Note: SC/ST/PwD ഉദ്യോഗാർദികൾക്ക് മാർക്ക് മാനദണ്ഡം ഇല്ല. പാസ്സ് മാർക്ക് ആണ് മിനിമം യോഗ്യത.
Age Details
എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി 29 വയസ്സാണ്. SC/ST/OBC/PwD എന്നീ വിഭാഗങ്ങൾക്ക് പ്രായ പരിധിയിൽ ഇളവുണ്ട്.
- 5 years- SC/ST
- 3 years-OBC
- 10 Years-PwD
Salary Details
⭗ ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രിക്കൽ),ഫീൽഡ് എഞ്ചിനീയർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ), ഫീൽഡ് എഞ്ചിനീയർ (ഐ ടി) എന്നീ തസ്തികകളിലേക്ക് മാസ ശമ്പളം 30,000 മുതൽ 1,20,000 വരെ ആവാം. കൂടാതെ ബേസിക് പേ 30,000 ഉണ്ടാവും.
⭗ ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ),ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് ) എന്നീ തസ്തികകളിലേക്ക് മാസ ശമ്പളം 23,000 മുതൽ 1,05,000 വരെ ആവാം. കൂടാതെ ബേസിക് പേ 23,000 ഉണ്ടാവും.
How to Apply
● അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ POWERGRID-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിലൂടെ മാത്രമേ അപേക്ഷിക്കാവൂ.
● അപേക്ഷിക്കുന്നതിന് http://www.powergrid.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.
● നോട്ടിഫിക്കേഷൻ സന്ദർശിച്ച ശേഷം ഓൺലൈൻ അപേക്ഷ ലിങ്കിൽ ക്ലിക്ക് ചെയുക.
● ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം അപേക്ഷ ഫീസ് അടക്കുക.
● അപേക്ഷയിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം.
● പാസ്പോർട്ട് സൈസ് ഫോട്ടോയുടെ സൈസ് 50 kb JPG ഫോർമാറ്റിൽ ആവണം.
● ഒപ്പിന്റെ സ്കാൻ ചെയ്ത ഫോട്ടോ സൈസ് 30 kb JPG ഫോർമാറ്റിൽ ആവണം.
● അപേക്ഷ കൊടുത്തതിനു ശേഷം ഇത് ഡൗൺലോഡ് ചെയ്‌ത് ഭാവിയിലെ ഉപയോഗങ്ങൾക്കും റഫറൻസുകൾക്കുമായി പ്രിന്റ് ഔട്ട് എടുക്കുക.
അപേക്ഷ ഫീസ്
● ഫീൽഡ് എഞ്ചിനീയർ തസ്തികളിലേക്ക് ₹400 രൂപയാണ് അപേക്ഷ ഫീസ്.
● ഫീൽഡ് സൂപ്പർവൈസർ തസ്തികളിലേക്ക് ₹300 രൂപയാണ് അപേക്ഷ ഫീസ്.
● SC/ST/PwD/Ex Servicemen എന്നീ വിഭാഗങ്ങൾക്കു അപേക്ഷ ഫീസ് ഇല്ല.
Selection Process
◐ ഫീൽഡ് എഞ്ചിനീയർ തസ്തികയിലേക്ക് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആവും നിയമനം.
◐ ആവശ്യമുള്ള ഘട്ടം വരുമ്പോൾ മാത്രം സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതാവും. MCQ രീതിയിൽ 40 മാർക്കിൽ ആവും സ്ക്രീനിംഗ് ടെസ്റ്റ് .
◐ ഫീൽഡ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകളുടെ മാത്രം അടിസ്ഥാനത്തിൽ ആവും നിയമനം. ആവശ്യമുള്ള ഘട്ടം വരുമ്പോൾ മാത്രം സ്ക്രീനിംഗ് ടെസ്റ്റ് നടത്തും.
Important Dates to Remember
Opening date of online submission of application-21.11.2022 5 PM (21 നവംബർ 2022)
Closing date of online submission of application-11.12.2022 11.59 PM (11 നവംബർ 2022)