എളനാട് മിൽക്ക് കേരളത്തിൽ ഉടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവൻ ജില്ലകളിലും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്ടിലും നിരവധി ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർ നവംബർ 26ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. മിനിമം പ്ലസ്ടുവെങ്കിലും യോഗ്യതയുള്ളവർക്കാണ് അവസരം ഉള്ളത്. പ്രവർത്തി പരിചയം ആവശ്യമില്ല. വിശദവിവരങ്ങൾ താഴെ നൽകുന്നു.
1. മാനേജ്മെന്റ് ട്രെയിനി
10 ഒഴിവുകളാണ് ഉള്ളത്. ഡിഗ്രിയാണ് യോഗ്യത. 21 മുതൽ 25 വയസ്സ് വരെയുള്ള പുരുഷന്മാർക്കാണ് അവസരം.
2. സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്
ഇരു തസ്തികകളിലുമായി 28 ഒഴിവുകളാണ് ഉള്ളത്. പ്ലസ്ടുവാണ് കോളിഫിക്കേഷൻ. 18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം.
3. ഓഫീസ് സ്റ്റാഫ്
21നും 25 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് ഇതിലേക്ക് അവസരം.ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത.
4. ഓട്ടോമൊബൈൽ മെക്കാനിക്ക്
രണ്ടു ഒഴിവുകളാണ് ഉള്ളത്. ഐടിഐയും നാലുവർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്. 21നും 40 നും മദ്ധ്യേ പ്രായമുള്ളവർ ആയിരിക്കണം.
5. പ്രൊഡക്ഷൻ ഓപ്പറേറ്റർ/ ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്
ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 25നും ഇടയിൽ.
6. QC- മൈക്രോ
BSc മൈക്രോ എടുത്തവർക്കാണ്. ഒരു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. ഈ തസ്തികയിലേക്ക് വനിതകൾക്ക് മാത്രമാണ് അവസരം ഉള്ളത്.
How to Apply?
താല്പര്യമുള്ളവർ നവംബർ 26ന് നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്, തേഞ്ഞിപ്പാലത്താണ് ഇന്റർവ്യൂ നടക്കുന്നത്. അന്ന് വിവിധ കമ്പനികളിലേക്ക് ഇന്റർവ്യൂ നടക്കുന്നുണ്ട് താല്പര്യമുള്ളവർക്ക് അതിലും പങ്കെടുക്കാവുന്നതാണ്. എളനാട് മിൽക്ക് പ്രൈവറ്റ് ലിമിറ്റഡിലേക്കുള്ള ഇന്റർവ്യൂ നടക്കുന്നത് റൂം നമ്പർ 48 ലാണ്.
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. അതിൽ നിന്നും ലഭിക്കുന്ന ഹാൾടിക്കറ്റ് കൊണ്ടാണ് ഇന്റർവ്യൂവിന് പോകേണ്ടത്. അഭിമുഖത്തിനായി പോകുമ്പോൾ യോഗകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും ബയോഡാറ്റയും കയ്യിൽ കരുതുക.