ജനറൽ ആശുപത്രിയിൽ അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റന്റ്, ടെക്നീഷ്യൻ ഒഴിവുകൾ

Calicut Govt General Hospital Red Cross Rd, Vellayil, Kozhikode, Kerala 673032. കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് താൽക്കാലിക ദിവ

കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ നിരവധി ഒഴിവുകളിലേക്ക് നവംബർ 3, 4, 5 തീയതികളിൽ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ച് മനസ്സിലാക്കി അഭിമുഖത്തിന് ഹാജരാവുക.

എക്കോ ടെക്നീഷ്യൻ

രണ്ട് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യമാണ്. യോഗ്യതയുള്ളവർ നവംബർ രണ്ടിന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാക്കണം.

സി.എസ്.എസ്.ഡി. ടെക്നീഷ്യൻ

മൂന്ന് വർഷത്തെ പ്രവർത്തിപരിചയമാണ് യോഗ്യത. ഇന്റർവ്യൂ നവംബർ മൂന്നിന് രാവിലെ 11 മണിക്ക്.

നഴ്സിംഗ് അസിസ്റ്റന്റ്

PSC നിഷ്കർഷിച്ചിട്ടുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. ഈ പോസ്റ്റിലേക്ക് നവംബർ നാലിന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും.

അറ്റൻഡർ

രണ്ട് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യമാണ്. നവംബർ അഞ്ചിനാണ് ഇതിലേക്കുള്ള ഇന്റർവ്യൂ.

How to Apply?

യോഗ്യതയുള്ളവർ മുകളിൽ നൽകിയിരിക്കുന്ന തീയതികളിൽ കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. എല്ലാ പോസ്റ്റിലേക്കും താൽക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0495 2365367.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs