ആർമി പോസ്റ്റൽ സർവീസ് റെക്കോർഡ്സിൽ LDC, MTS ഒഴിവുകൾ

APS Recruitment 2022 - Army postal service records Kamptee, Maharashtra applications are invited for following posters of group c category (civilian

Army postal service records

മിനിസ്ട്രി ഓഫ് ഡിഫൻസിന് ആർമി പോസ്റ്റൽ സർവീസ് റെക്കോർഡ്സ് ലോവർ ഡിവിഷൻ ക്ലർക്ക് (LDC), മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി കാറ്റഗറിയിലേക്കാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ളവർക്ക് ചുവടെ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ചുകൊണ്ട് തപാൽ വഴി അപേക്ഷ അയക്കാവുന്നതാണ്. ആവശ്യമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട് അവർ പൂർണമായും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

APS Record Recruitment 2022 Vacancy Details

ആർമി പോസ്റ്റൽ സർവീസ് റെക്കോർഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് LDC, MTS തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. LDC പോസ്റ്റിലേക്ക് രണ്ടും, MTS ഒരു ഒഴിവുമാണ് ഉള്ളത്.

Army Postal Service Records Recruitment 2022 Age Limit Details

 ലോവർ ഡിവിഷൻ ക്ലർക്ക് (LDC) പോസ്റ്റിലേക്ക് 18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.
 മൾട്ടി ടാസ്കിങ് സ്റ്റാഫ് പോസ്റ്റിലേക്ക് 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.

Educational Qualification

LDC:- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത.

MTS:- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.

Salary Details

LDC പോസ്റ്റിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ 19,900 രൂപ മുതൽ 63200 വരെ ശമ്പളം ലഭിക്കും. MTS പോസ്റ്റിലേക്ക് 18000 മുതൽ 56900 വരെയാണ് ശമ്പളം.

Selection Procedure

എഴുത്ത് പരീക്ഷ അതുപോലെ ടൈപ്പിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

How to Apply Army Postal Service Records Recruitment 2022?

1. താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
2. പാസ്പോർട്ട് സൈസ് ഫോട്ടോ അപേക്ഷയുടെ വലത് ഭാഗത്ത് ഒട്ടിക്കുക.
3.അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ TC, സ്ഥിര താമസ സർട്ടിഫിക്കറ്റ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്നസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അയക്കേണ്ടതാണ്.
4. അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴിയോ/ രജിസ്റ്റേഡ് പോസ്റ്റ് വഴിയോ മാത്രം അയക്കുക.
5. അപേക്ഷകൾ അയക്കേണ്ട വിലാസം: APS Records, Kamptee PO, Kamptee, Dist-Nagpur, Maharashtra - 441001
5. മഹാരാഷ്ട്രയിലെ Kamptee ആർമി പോസ്റ്റൽ സർവീസ് റെക്കോർഡ്സിലാണ് ഒഴിവുകൾ ഉള്ളത്. എഴുത്ത് പരീക്ഷ അല്ലെങ്കിൽ  ടൈപ്പിംഗ് ടെസ്റ്റ് എന്നിവ അറ്റൻഡ് ചെയ്യുന്നതിനുള്ള TA/DA എന്നിവ ലഭിക്കുന്നതല്ല.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs