സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം ഡിവിഷൻ മെഡിക്കൽ ഡിപ്പാർട്ട്മെന്റിലെ വിവിധ ഒഴിവുകളിലേക്ക് ഓഫ്ലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജനുവരി 10 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദമായി വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.
Vacancy Details
സതേൺ റെയിൽവേ 2 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ജനറൽ സർജറി: 01
- സൈക്കാട്രി: 01
Age Limit Details
30 വയസ്സ് മുതൽ 64 വയസ്സിനുള്ളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
Educational Qualifications
അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം. പിജി ബിരുദം നേടിയ ശേഷം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയുമായി പ്രൊഫഷണൽ ജോലിയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം. പിജി ബിരുദമുള്ള അനുയോജ്യരായ ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, പിജി ഡിപ്ലോമ നേടിയ ശേഷം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയുമായി ബന്ധപ്പെട്ട പ്രൊഫഷണൽ ജോലിയിൽ 5 വർഷത്തെ പരിചയമുള്ള പിജി ഡിപ്ലോമ ഉടമകൾ. നിയമനം ഒരു വർഷത്തേക്ക് പൂർണ്ണമായും കരാർ അടിസ്ഥാനത്തിലാണ് (വ്യവസ്ഥകൾ അനുസരിച്ച് പുതുക്കാവുന്നതാണ്
Application Fees
അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഫീസ് ഒന്നും തന്നെ അടക്കേണ്ട ആവശ്യമില്ല.
How to Apply?
താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക. അപേക്ഷാഫോറം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി Chief Medical Supdt., Southern Railway Hospital, Pettah. P.O, Thiruvananthapuram - 695 024 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ഏത് വിഭാഗത്തിലേക്കാണോ അയക്കുന്നത് അത് രേഖപ്പെടുത്തണം. 2024 ജനുവരി 10 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അപേക്ഷകൾ അയക്കാൻ ശ്രദ്ധിക്കുക.