my G, KIA, ICICI Prudential, NCS കമ്പനികളിൽ അവസരം | ഇന്റർവ്യൂ ഒക്ടോബർ 22ന്

my G, KIA, ICICI Prudential, NCS, MAX Value തുടങ്ങിയ പ്രശസ്തമായ കമ്പനികളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. തൊഴിൽ അന്വേഷിക്കുന്നവർ ഈ പോസ്റ്റ് മുഴുവനാ

my G, KIA, ICICI Prudential, NCS, MAX Value തുടങ്ങിയ പ്രശസ്തമായ കമ്പനികളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. തൊഴിൽ അന്വേഷിക്കുന്നവർ ഈ പോസ്റ്റ് മുഴുവനായി വായിക്കാതെ പോകരുത്. കൊല്ലം എംപ്ലോയബിലിറ്റി സെന്റർ വഴി 2022 ഒക്ടോബർ 22ന് ഈ കമ്പനികളിലെ ഒഴിവുകളിലേക്ക് ഒരു മെഗാ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.

 നമുക്കറിയാം ഇന്ന് ഒട്ടുമിക്ക ജോലികൾക്കും അപേക്ഷിക്കുന്നതിന് പ്രവർത്തി പരിചയം ആവശ്യമാണ്. എന്നാൽ ഈ ഒഴിവുകളിലേക്ക് പ്രവർത്തി പരിചയം ഇല്ലാത്തവരെയും പരിഗണിക്കും. 15000 രൂപ മുതൽ ശമ്പളം ആരംഭിക്കുന്നു. ഓരോ കമ്പനികളും വിശദമായ യോഗ്യത മാനദണ്ഡങ്ങളും താഴെ നൽകുന്നു.

myG കമ്പനിയിൽ വരുന്ന ഒഴിവുകൾ

 ബിസിനസ് മാനേജർ, അസിസ്റ്റന്റ് ബിസിനസ് മാനേജർ, കസ്റ്റമർ ഡിലൈറ്റ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ്, വെയർ ഹൗസ് എക്സിക്യൂട്ടീവ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് എൻജിനീയർ തുടങ്ങിയ പൊസിഷനുകളിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്. മറ്റുള്ള കമ്പനികളിൽ വരുന്ന വിശദമായ ഒഴിവ് വിവരങ്ങളും യോഗ്യതകളും താഴെ നൽകിയിരിക്കുന്ന ഫോട്ടോയിൽ ലഭ്യമാണ്.


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs