കുടുംബ്രശീ മിഷനും കേരളാ നോളഡ്ജ് എക്കണോമിക് മിഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന പദ്ധതിയായ കെ-ഡിസ്കിലെ കുടുംബ്രശീ മിഷനിലെ വിവിധ തസ്തികകളിലേയ്ക്ക് നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും.
✅️ തസ്തിക : ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍
✅️ ഒഴിവ്: 14 (ജില്ലകളില്‍)
✅️ നിയമന രീതി: കരാര്‍ നിയമനം (നിയമന തീയതി മൂതല്‍ ഒരു വര്‍ഷത്തേയ്ക്ക്)
വിദ്യാഭ്യാസ യോഗ്യത : എം.ബി.എ. / എം.എസ്.ഡബ്ല്യൂ
പ്രായപരിധി : 31/08/2022 ല്‍ 40 വയസ്സില്‍ കൂടാന്‍ പാടില്ല
പ്രവൃത്തിപരിചയം
കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രോജക്ടുകളിൽ മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് / പ്രോഗ്രാം മാനേജ്മെന്റ് പരിചയവും സമയപരിധിക്കുള്ളിൽ പ്രോജക്ട് പൂര്‍ത്തീകരണത്തിനുള്ള കഴിവും ഉണ്ടായിരിക്കണം. ക്ലയന്റ് മാനേജ്‌മെന്റിലും, കോ-ഓര്‍ഡിനേഷനിലും പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാന്‍ സാധിക്കണം.
ജോലിയുടെ സ്വഭാവം
കെടഡിസ്ക് പദ്ധതിയുടെ ജില്ലാ തല ഏകോപനം. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റർ ആണ് റിപ്പോര്‍ട്ടിംഗ് ഓഫീസര്‍. കണ്‍വര്‍ജന്‍സ് പ്രോജക്ട് പ്രവര്‍ത്തനങ്ങൾ സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതും, പ്രോജക്ടിന്റെ പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കി സൂപ്പര്‍വൈസിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ട ചുമതലയും ജില്ലാപ്രോഗ്ഗാം മാനേജര്‍ക്കായിരിക്കും. എല്‍.ഇ.ഡി.യിലൂടെ സൃഷ്ടിക്കപ്പെടുന്ന ജോലി സാധ്യതകളുടെ ജില്ലാതല ഏകോപനവും, മറ്റു പ്രവര്‍ത്തനങ്ങളും.
✅️ വേതനം: 40,000 രൂപ പ്രതിമാസം.
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി
• അപേക്ഷ നിശ്ചിത ഫോര്‍മാറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്.
• നിയമനം സംബന്ധിച്ച നടപടികള്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) മുഖാന്തരമാണ് നടപ്പിലാക്കുന്നത്.
• അപേക്ഷാര്‍ത്ഥികള്‍ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
• അപേക്ഷക(ന്‍) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
• അപേക്ഷകള്‍ www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി സമര്‍പ്പിക്കേണ്ടതാണ്.
• അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15/10/2022 വൈകുന്നേരം 5 മണി
✅️ നിയമനപ്രകിയ
• സമര്‍പ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകള്‍ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരംസി.എം.ഡി.ക്കുണ്ടായിരിക്കും.
• ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച്, അവരില്‍ നിന്നും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയും, ഇന്ററര്‍വ്യൂവുമോ അല്ലെങ്കില്‍ Aptitude ടെസ്റ്റും. ഇന്റര്‍വ്യൂവുമോ ഏതാണോ അനുയോജ്യമായത് ആ രീതിയില്‍ നിയമന്പ്രക്രിയ നടത്തുന്നതിന് സി.എം.ഡി.ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.