KSRTC Kerala Recruitment 2022 | KSRTC Driver, Conductor Vacancy

A great opportunity has come for those who are looking for KSRTC jobs. Board: Kerala KSRTC Recruitment 2022 Apply Mode: Online Posts: KSRTC Driver, Co

KSRTC Kerala Recruitment 2022: ശബരിമല സ്പെഷ്യൽ സർവീസിനായി കെഎസ്ആർടിസി ജില്ലാ അടിസ്ഥാനത്തിൽ ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കെഎസ്ആർടിസിയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തികച്ചും താൽക്കാലിക നിയമനം ആയിരിക്കും. KSRTC Jobs ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കാവുന്നതാണ്.

ഡ്രൈവർ

◉ ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.
◉ 30 അധികം സീറ്റുകൾ ഉള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിൽ ഉള്ള പ്രവർത്തി പരിചയം. പ്രവർത്തിപരിചയും തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
◉ വാഹനങ്ങളുടെ പ്രവർത്തനത്തെ പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.

 കണ്ടക്ടർ

◉ ഉദ്യോഗാർത്ഥി MV Act 1998 പ്രകാരമുള്ള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.
◉ അംഗീകൃത സ്ഥാപനത്തിൽ നിന്ന് അല്ലെങ്കിൽ ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.
◉ 5 വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ പൊതുമേഖല അല്ലെങ്കിൽ സർക്കാർ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.

Age Limit

ഡ്രൈവർ, കണ്ടക്ടർ പോസ്റ്റിലേക്ക് 25 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.

മറ്റ് വ്യവസ്ഥകൾ

 സർവീസുകളിൽ ഒരു ദിവസം തുടർച്ചയായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്രരോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

  കണ്ടക്ടർ പോസ്റ്റിലേക്ക്: ഒരു കണ്ടക്ടർക്ക് ആവശ്യമായ സാമാന്യ കണക്കുകൾ കൂട്ടാനും കുറക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം. മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കാനും അറിവുണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

◉ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കി അതിൽ നിന്നായിരിക്കും നിയമനം നടത്തുക.
◉ ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഈ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസായിരിക്കണം.
◉ ഇന്റർവ്യൂ

How to Apply?

അപേക്ഷകർ തങ്ങളുടെ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിലെ ബന്ധപ്പെട്ട ഡിസ്ട്രിക്ട് ഡി.റ്റി.ഒ/ എ.റ്റി.ഒക്ക് ഒക്ടോബർ 26 വൈകുന്നേരം 5 മണിക്ക് മുൻപ് നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. PSC റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന ഉണ്ട് അതിന്റെ വിശദാംശങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇൽ നൽകിയിട്ടുണ്ട്.
 അപേക്ഷകൾ അയക്കേണ്ട വിലാസം:- ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ/ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ.............. യൂണിറ്റ്, കെഎസ്ആർറ്റിസി

 അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തണം. അപേക്ഷയുടെ മുകൾഭാഗത്തിൽ താൽക്കാലിക ഡ്രൈവർ/ കണ്ടക്ടർ ഏതാണോ അത് രേഖപ്പെടുത്തിയിരിക്കണം. പേരും മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും ഇടതുവശത്ത് രേഖപ്പെടുത്തിയിരിക്കണം.

Official Notification👇

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs