കെഎസ്ഇബിയിൽ സ്ഥിര ജോലി നേടാൻ അവസരം - മാസ ശമ്പളം 82400 രൂപ വരെ

KSEB Sub Engineer (Civil) Application Procedure. Recruitment for Kerala PSC KSEB Sub Engineer Civil Vacancies. Interested and Eligible Candidates for

കേരളത്തിന്റെ ഊർജ്ജം എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) ജോലി നേടാൻ സുവർണ്ണാവസരം. കേരള സർക്കാരിന് കീഴിൽ മികച്ച ശമ്പളത്തിൽ സ്ഥിരമായിട്ടുള്ള ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് അപേക്ഷിക്കാൻ അർഹരാണെന്ന് ഉറപ്പുവരുത്തുക.

Job Details

• ബോർഡ്: Kerala State Electricity Board Ltd (KSEB)

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 15

• കാറ്റഗറി നമ്പർ: 403/2022

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 2022 ഒക്ടോബർ 1

• അവസാന തീയതി: 2022 നവംബർ 2

KSEB Recruitment 2022 Vacancy Details 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സബ് എഞ്ചിനീയർ (സിവിൽ) എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 15 ഒഴിവുകളാണ് ഉള്ളത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് KSEB അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

KSEB Recruitment 2022 Age Limit Details 

18 വയസ്സിനും 37 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

KSEB Recruitment 2022 Educational Qualifications

(a) Diploma in Civil or Mechanical Engineering of the Kerala University or equivalent thereto OR

(b) Licentiate in Civil or Mechanical Engineering from the Technical Institute at Kozhikode , Kalamassery, Thrissur or other equivalent course OR

(c) Upper or Lower Subordinate Diploma of College of Engineering, Guindy OR

(d) Group Certificate (KGTE or MGTE)

Note : - Group Certificate will include all four groups viz.

1.Building Drawing

2.Building Construction

3.Survey and

4.Irrigation

Alternatively a pass in eight subjects viz.,

1. Surveying and Levelling (Higher)

2. Applied Mechanics (Higher)

3. Building Materials and Construction (Higher)

4. Building, Drawing and Estimating (Higher)

5. Earth Work and Road Making (Higher)

6. Hydraulics and Irrigation(Higher)

7. Geomatrical Drawing (Lower)

8. Mensuration (Lower) OR

(e) Craftsman Certificate from Industrial Training Centre as Draftsman (Civil) or Draftsman (Mechanical) or Survey Trade Test with five years service under the Board. OR

(f) KGCE in Civil Engineering.

KSEB Recruitment 2022 Salary Details

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) റിക്രൂട്ട്മെന്റ് വഴി സബ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 41,600 രൂപ മുതൽ 82,400 രൂപ വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply KSEB Recruitment 2022?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന പ്രക്രിയകൾ വഴി ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. KSEB ക്ക് കീഴിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു അവസരം കൂടിയാണ് ഇത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 403/2022 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.

• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക. അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷ ഫീസ് ആവശ്യമില്ല.

• അപേക്ഷകൾ 2022 നവംബർ 11 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Notification

Apply Now

KSEB Recruitment 2022 - Selection Procedure

ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ ഓ എം ആർ/ ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുന്നതിന് കൺഫർമേഷൻ അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്വീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിതീകരണം നിൽക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിതീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെ കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചും ഉള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലും നൽകുന്നതാണ്. പരീക്ഷക്ക് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, ഏറ്റവും ഉയർന്ന റാങ്ക് ലഭിക്കുന്നവർക്ക് ആദ്യം ആദ്യം നിയമനം ലഭിക്കുകയും ചെയ്യുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs