കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയണിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ ശമ്പളമായി ലഭിക്കും. താല്പര്യമുള്ളവർ നവംബർ 5 വൈകുന്നേരം 4 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ താഴെ നൽകുന്നു.
Vacancy & Qualification
KHRWS ഓവർസിയർ (സിവിൽ) ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. വിദ്യാഭ്യാസ യോഗ്യത താഴെ നൽകുന്നു.
• സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
• ഓവർസിയർ (സിവിൽ) വിഭാഗത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
• സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തിപരിചയം അഭികാമ്യം
Age Limit & Salary Details
How to Apply?
✦ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 നവംബർ 5 വൈകുന്നേരം 4 മണിക്ക് മുൻപ് മുമ്പായി നേരിട്ടോ, തപാൽ മാർഗമോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
✦ അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്കളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം.
✦ കൂടാതെ അപേക്ഷകരുടെ ഫോൺ, ഈമെയിൽ ഐഡി എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം രേഖപ്പെടുത്തേണ്ടതാണ്
✦ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം:
മാനേജിംഗ് ഡയറക്ടർ, കെ.എച്ച്. ആർ.ഡബ്ലിയു.എസ്. ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം - 695035