Kerala Tourism Recruitment 2024 || റിസപ്ഷനിസ്റ്റ്, കുക്ക്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്..തുടങ്ങിയ നിരവധി ഒഴിവുകൾ

Kerala Tourism Recruitment 2024: Apply for Various Posts,100+ Tourism Jobs, Employment in Kerala 28 June 2024,Kerala Tourism,Office Assistant - Kerala
Kerala Tourism Recruitment 2024: Apply for Various Posts,100+ Tourism Jobs, Employment in Kerala 28 June 2024,Kerala Tourism,Office Assistant - Kerala Tourism Development Corporation

Kerala Tourism Department Recruitment 2024: കേരള ടൂറിസം വകുപ്പ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 

 ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ആലുവ, ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ആലപ്പുഴ എന്നിവിടങ്ങളിലേക്ക് താഴെക്കൊടുത്തിരിക്കുന്ന കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

Kerala Tourism Recruitment 2024

• വിഭാഗം : Department of Tourism, Government of Kerala 
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : --
• ആകെ ഒഴിവുകൾ : 17
• ജോലിസ്ഥലം : കേരളം  
• പോസ്റ്റിന്റെ പേര് : --
• തെരഞ്ഞെടുപ്പ്: ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 20
• ഇന്റർവ്യൂ തീയതി : 2024 ജൂലൈ 12
• ഔദ്യോഗിക വെബ്സൈറ്റ് : https://www.keralatourism.gov.in/

👉🏻 മ്യൂസിയത്തിൽ ജോലി നേടാൻ അവസരം - ശമ്പളം ഒരു ലക്ഷത്തിനു മുകളിൽ

Kerala Tourism Recruitment 2024 Vacancy Details

വിവിധ തസ്തികകളിലായി ആകെ 17 ഒഴിവുകളിലേക്കാണ് കേരള ടൂറിസം വകുപ്പ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒഴിവുകളുള്ള സ്ഥാപനം, ഒഴിവുകളുടെ എണ്ണം താഴെ നൽകുന്നു.

                                   
തസ്തികയുടെ പേര് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ആലുവ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ആലപ്പുഴ
ഫുഡ് ബിവറേജ് സ്റ്റാഫ് 03 02
ഹൗസ് കീപ്പിംഗ് സ്റ്റാഫ് 06 -
കിച്ചൻ മേട്ടി0101
കുക്ക് 01 -
റിസപ്ഷനിസ്റ്റ് 03 01

Kerala Tourism Recruitment 2024 Age Limit Details

മേൽപ്പറഞ്ഞ തസ്തികകളിലേക്ക് 18 വയസ്സിനും 35 വയസ്സിനും ഇടയിലാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

👉🏻 റെപ്കോ ബാങ്കിൽ വീണ്ടും അവസരം - പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ് ആവാം

Kerala Tourism Recruitment 2024 Educational Qualifications

ഫുഡ് & ബിവറേജ് സ്റ്റാഫ്/ റിസപ്ഷനിസ്റ്റ്

◉ പ്രീ-ഡിഗ്രി/10+2 പാസായിരിക്കണം

◉ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരുവർഷത്തെ ഫുഡ് ആൻഡ് ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ

◉ വെയിറ്റർ/ ക്യാപ്റ്റൻ/ ബട്ലർ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം.

ഹൗസ് കീപ്പിംഗ് സ്റ്റാഫ്

◉ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

◉ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ

 കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.

◉ 6 മാസത്തെ പ്രവർത്തിപരിചയം 

👉🏻 കൊച്ചി മെട്രോയിൽ ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ

കുക്ക്

◉ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

◉ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നോ ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ്‌ പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.

◉ 2 വർഷത്തെ പ്രവൃത്തിപരിചയം.

കിച്ചൻ മേട്ടി

◉ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

◉ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.

◉ 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പരിചയം.

Kerala Tourism Recruitment 2024 Selection Procedure

• ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

• ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷ/ സ്കിൽ ടെസ്റ്റ്‌/ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.

How to Apply Kerala Tourism Recruitment 2024?

അപേക്ഷകര്‍ നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കി തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന്‌ സ്വയം ഉറപ്പുവരുത്തേണ്ടതാണ്‌. അപേക്ഷകള്‍ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്ത്‌ "The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011" എന്ന മേല്‍ വിലാസത്തില്‍ അയക്കേണ്ടതാണ്‌. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌.
  • എഴുത്ത്‌ പരീക്ഷ സ്പില്‍ ടെസ്റ്‌ /ഇന്റര്‍വ്യു എന്നിവയ്ക്ക്‌ സ്വന്തം ചിലവില്‍ ഹാജരാക്കേണ്ടതാണ്‌.
  • നിയമനം സംബന്ധിച്ച്‌ ടൂറിസം വകുപ്പ്‌ ഡയറകുറുടെ തീരുമാനം അന്തിമമായിരിക്കും.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.07.2024 വൈകുന്നേരം 4 മണി ആയിരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain