Kerala Dewaswom Recruitment Board (KDRB) Recruitment 2022 - How to Apply? Eligibility, Qualification, Age Limit..

Organization : Kerala Devaswom Recruitment Board (KDRB) • Job Type : State Govt Job • Notification No. : N/A • Total Vacancies : 77 • Place of work :

KDRB Recruitment 2022: കേരള ദേവസ്വം ബോർഡ് നിലവിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. State Government jobs ഇഷ്ടപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2022 നവംബർ 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

Job Details

• ഓർഗനൈസേഷൻ : Kerala Devaswom Recruitment Board (KDRB)

• ജോലി തരം : State Govt Job

• വിജ്ഞാപന നമ്പർ : N/A

• ആകെ ഒഴിവുകൾ : 77

• ജോലിസ്ഥലം : കേരളം  

• പോസ്റ്റിന്റെ പേര് : --

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 2022 ഒക്ടോബർ 12

• അവസാന തീയതി : 2022 നവംബർ 14

• ഔദ്യോഗിക വെബ്സൈറ്റ് : http://kdrb.kerala.gov.in/

Vacancy Details

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 77 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ ക്രമത്തിൽ നൽകുന്നു.

◉ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ): 02
◉ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവിൽ): 02
◉ ലാബ് ടെക്നീഷ്യൻ: 01
◉ നഴ്സിംഗ് അസിസ്റ്റന്റ് (മെയിൽ): 03
◉ നഴ്സിംഗ് അസിസ്റ്റന്റ് (ഫീമെയിൽ): 02
◉ ആന പാപ്പാൻ: 10
◉ ക്ഷേത്ര അഷ്ടപതി ഗായകൻ: 01
◉ നാദസ്വരം പ്ലെയർ (ക്ഷേത്രം): 01
◉ ക്ഷേത്ര മദ്ദള വാദകൻ: 01
◉ പാർട്ട് ടൈം സ്വീപ്പർ: 03
◉ വാച്ചർ: 50
◉ രണ്ടാം അനശേവുകം: 01

Age Limit Details

◉ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ): 20-36 വയസ്സ് വരെ 
◉ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവിൽ): 20-36
◉ ലാബ് ടെക്നീഷ്യൻ: 18-36
◉ നഴ്സിംഗ് അസിസ്റ്റന്റ് (മെയിൽ): 18-36
◉ നഴ്സിംഗ് അസിസ്റ്റന്റ് (ഫീമെയിൽ): 18-36
◉ ആന പാപ്പാൻ: 20-36
◉ ക്ഷേത്ര അഷ്ടപദി ഗായകൻ: 20-36
◉ നാദസ്വരം പ്ലെയർ (ക്ഷേത്രം): 20-36
◉ ക്ഷേത്ര മദ്ദള വാദകൻ: 20-36
◉ പാർട്ട് ടൈം സ്വീപ്പർ: 18-50
◉ വാച്ചർ: 18-36
◉ രണ്ടാം അനശേവുകം: 18-39

Educational Qualifications

1. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ)

കേരള ഗവൺമെന്റ് അംഗീകരിച്ച സിവിൽ എൻജിനീയറിങ്ങിനുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത

2. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവിൽ)

കേരള ഗവൺമെന്റ് അംഗീകരിച്ച സിവിൽ എൻജിനീയറിങ്ങിൽ ഉള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

3. ലാബ് ടെക്നീഷ്യൻ

• ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐച്ഛിക വിഷയങ്ങളായിയെടുത്ത് 50 ശതമാനം മാർക്കോടുകൂടി പ്രീഡിഗ്രി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.
• മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്റേറ്റ് നൽകുന്ന രണ്ട് വർഷത്തെ എംഎൽടി കോഴ്സിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത
• കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

4. നഴ്സിംഗ് അസിസ്റ്റന്റ് (പുരുഷൻ)

• ഏഴാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
• സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ അല്ലെങ്കിൽ ചുരുങ്ങിയത് 50 ബെഡുകൾ ഉള്ള സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പരിചയം.

5. നഴ്സിംഗ് അസിസ്റ്റന്റ് (ഫീമെയിൽ)

• ഏഴാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
• സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ അല്ലെങ്കിൽ ചുരുങ്ങിയത് 50 ബെഡുകൾ ഉള്ള സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പരിചയം.

6. ആനപ്പാപ്പാൻ

• മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
• ആന പാപ്പാനായി അല്ലെങ്കിൽ ആനകളെ പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം

7. ക്ഷേത്ര അഷ്ടപതി ഗായകൻ

• മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം
• ബന്ധപ്പെട്ട കലയിൽ (അഷ്ടപദി), ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ, തതുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം  വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച 5 വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

8. നാദസ്വരം പ്ലെയർ

• മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം
• ബന്ധപ്പെട്ട കലയിൽ (അഷ്ടപദി), ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ, തതുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച 5 വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

9. ക്ഷേത്ര മദ്ദളവാദകൻ

• മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം
• ബന്ധപ്പെട്ട കലയിൽ (മദ്ദളം), ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ, തതുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം  വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച 5 വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

10. പാർട്ട് ടൈം സ്വീപ്പർ

ഏഴാം ക്ലാസ് പാസ് ആയിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

11. വാച്ചർ

• എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ മുറ്റത്ത യോഗ്യത
• കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം
• ശാരീരിക ക്ഷമത ആവശ്യമാണ്
• സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

12. രണ്ടാം അനശേവുകം

• എട്ടാം ക്ലാസ് പാസ് ആയിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
• ആന പാപ്പാനായി മൂന്ന് വർഷത്തെ പരിചയം

Salary Details

◉ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ): 37400 - 79000

◉ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവിൽ): 31100 - 66800

◉ ലാബ് ടെക്നീഷ്യൻ: 31100 - 66800

◉ നഴ്സിംഗ് അസിസ്റ്റന്റ് (മെയിൽ): 23700 - 52600

◉ നഴ്സിംഗ് അസിസ്റ്റന്റ് (ഫീമെയിൽ): 23700 - 52600

◉ ആന പാപ്പാൻ: 24400-55200

◉ ക്ഷേത്ര അഷ്ടപതി ഗായകൻ: 19000-43600

◉ നാദസ്വരം പ്ലെയർ (ക്ഷേത്രം): 19000-43600

◉ ക്ഷേത്ര മദ്ദള വാദകൻ: 19000-43600

◉ പാർട്ട് ടൈം സ്വീപ്പർ: 13000-21080

◉ വാച്ചർ: 16500-35700

◉ രണ്ടാം അനശേവുകം: 7000-8500

Application Fees Details

› 300 രൂപയാണ് അപേക്ഷാ ഫീസ്

› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്

› കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പെയ്മെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്.

Selection Procedure

› എഴുത്തുപരീക്ഷ

› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

› ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്

How to Apply KDRB Recruitment 2022?

⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 നവംബർ 14 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.

⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ തുടങ്ങുക.

⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs