കേരള അക്കാദമി ഫോർ സ്കിൽസ് എക്സല്ലെൻസ്സ് (KASE) സ്ഥാപനത്തിൽ ഇതാ അവസരം. സംസ്‌ഥാന സർക്കാരിന്റെ നൈപുണ്യ വികസന മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഈ പ്രമുഖ സ്ഥാപനത്തിലേക്ക് വിവിധ താത്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ദയവായി ഈ പോസ്റ്റ് നല്ലവണ്ണം വായിച്ചു അപേക്ഷിക്കുക.
KASE Recruitment 2022 Vacancy Details:
അസോസിയേറ്റ് ഫാക്കൾട്ടി (IT integrated communication design)- 1
അസോസിയേറ്റ് ഫാക്കൾട്ടി(integrated textile and apparel design)- 1
അസിസ്റ്റന്റ് ഫാക്കൾട്ടി (IT integrated communication design)- 1
അസിസ്റ്റന്റ് ഫാക്കൾട്ടി (integrated textile and apparel design)-1
വാർഡൻ (Male)-1
KASE Recruitment 2022 Educational Qualifications:
അസോസിയേറ്റ് ഫാക്കൾട്ടി (IT integrated communication design & integrated textile and apparel design)- IIT/NID തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും കമ്മ്യൂണിക്കേഷൻ ഡിസൈനിൽ (specialized in film/media design) പിജി / 2 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം / 4 വർഷത്തെ ഡിപ്ലോമ. പിജി ഉള്ളവർക്ക് പ്രസ്തുത മേഖലയിൽ മിനിമം 8 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബിരുദം ആണെങ്കിൽ 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
അസിസ്റ്റന്റ് ഫാക്കൾട്ടി (IT integrated communication design & integrated textile and apparel design)- IIT/NID തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും കമ്മ്യൂണിക്കേഷൻ ഡിസൈനിൽ (specialized in film/media design) പിജി / 2 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം / 4 വർഷത്തെ ഡിപ്ലോമ. പ്രസ്തുത മേഖലയിൽ പിജി ഉള്ളവർക്ക് മിനിമം 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബിരുദം ആണെങ്കിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
വാർഡൻ (Male)- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. 2-3 വർഷത്തെ പ്രവൃത്തി പരിചയം വേണം.
KASE Recruitment 2022 Age Details
☀ അസോസിയേറ്റ് & അസിസ്റ്റന്റ് ഫാക്കൾട്ടി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായം 54 വയസ്സ്.
☀ വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കാവുന്ന പരമാവധി പ്രായം 40 വയസ്സ്.
How to Apply KASE Recruitment 2022?
• സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (CMD) യുടെ ഔദ്യോഗിക വെബ്സൈറ്റായ www.kcmd.in യിൽ നിന്നും അപേക്ഷ ഫോം പൂരിപ്പിക്കാവുന്നതാണ്.
• അപേക്ഷിക്കുന്നവർ ലേറ്റസ്റ്റ് സിവി, passportsize ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ് കോപ്പികൾ എന്നിവ അപ്‌ലോഡ് ചെയ്യണം.
• ഫോട്ടോയും ഒപ്പും JPEG ഫോർമാറ്റിൽ ആവണം. സിവി, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ pdf / jpeg ഫോർമാറ്റിൽ ആവാം.
• ഫോട്ടോ 200 kb യിൽ കുറവാവണം. ഒപ്പ് 50 kb യിൽ കുറവാവണം. മറ്റുള്ളവ 3 mb യിൽ കുറവാവണം.
Important Dates
☀ Date of Opening of online applications- 06/10/2022,10 AM (6 ഒക്ടോബർ 2022)
☀ Last date of online applications- 20/10/2022,5 PM (20 ഒക്ടോബർ 2022).