കേരള പോലീസിന്റെ ഭാഗമായുള്ള ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽ (അർബൻ കമാൻഡോസ് അവഞ്ചേഴ്സ്) ഇൻസ്ട്രക്ടർ എന്ന തസ്തികയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 31നകം അപേക്ഷകൾ ഇമെയിൽ വഴി അയക്കേണ്ടതാണ്. വിശദമായി വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ മുഴുവനായി വായിച്ച് മനസ്സിലാക്കുക.
IRB Recruitment Salary Details
ഇന്ത്യ റിസർവ് ബറ്റാലിയൻ റിക്രൂട്ട്മെന്റ് വഴി സ്പെഷലൈസ്ഡ് ട്രെയിനിങ് ഫാക്കൽറ്റി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 50,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
Urban Cimmando Recruitment Age Limit Details
സ്പെഷലൈസ്ഡ് ട്രെയിനിങ് ഫാക്കൽറ്റി പോസ്റ്റിലേക്ക് പരമാവധി 50 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷ നൽകാൻ കഴിയും. ഈ പ്രായപരിധിയിൽ നിന്നും ഇളവുകൾ ഉണ്ടായിരിക്കുന്നതല്ല.
Educational Qualification
കേരള പോലീസിന്റെ ഭാഗമായുള്ള ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽ സ്പെഷലൈസ്ഡ് ട്രെയിനിങ് ഫാക്കൽറ്റി എന്ന പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
മിനിമം പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. ഡിഗ്രി അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. NSG, SPG, GUARD, MARCOS, COBRA, PARA COMMANDO, SPECIAL GROUPS (SG), RASHTREEYA RIFLES (RR) ഫോഴ്സിൽ നിന്നുള്ള വിമുക്തഭടന്മാർക്കാണ് അവസരം.
ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിച്ചിരിക്കണം.സ്പെഷ്യൽ ഫോഴ്സുകളിൽ പ്രവർത്തിച്ച പരിചയം അനിവാര്യമാണ്. ഓപ്പറേഷനുകൾ അല്ലെങ്കിൽ അർബൻ സെനാരിയോ/ സ്നൈപ്പർ എംപ്ലോയ്മെന്റ് സ്കിൽ/ Room Intervention, CQB ഓപ്പറേഷൻ ആൻഡ് സ്കില്‍/ Breaching and Demolition/ നാവിഗേഷൻ സ്കിൽ/ Unarmed Combat/ വെപ്പൺ ട്രെയിനിങ്/ PT ഇൻസ്ട്രക്ടർ/ ഫസ്റ്റ് എയ്ഡ് മെഡിക്കൽ എക്സ്പെർട്ട് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ട്രെയിനിങ് നേടിയിരിക്കണം.
Vacancy Details
കേരള പോലീസിന്റെ ഭാഗമായുള്ള റിസർവ് ബറ്റാലിയൻ കമാൻഡോ വിങ്ങിന്റെ കീഴിലുള്ള അർബൻ കമാൻഡോ വിങ് 4 സ്പെഷ്യലൈസ്ഡ് ട്രൈനിങ് ഫാക്കൽറ്റി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Selection Mode of
ഫിസിക്കൽ ടെസ്റ്റ് അതുപോലെ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. ഫിസിക്കൽ ടെസ്റ്റിനുള്ള മാനദണ്ഡങ്ങൾ.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരവരുടെ ബയോഡാറ്റകൾ cmdtirb.pol@kerala.gov.in എന്ന ഈ മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷകൾ ഒക്ടോബർ 31ന് വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളിൽ നിന്നും അഭിമുഖത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റർവ്യൂവിന് ഇമെയിൽ വഴി അറിയിപ്പ് നൽകും. ഇന്റർവ്യൂവിന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കണം.