ധനലക്ഷ്മി ബാങ്ക് നോൺ എഞ്ചിനീയറിങ് ഗ്രാജുവേറ്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഏകദേശം 50 ഓളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക. ബാങ്കിംഗ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ചിലപ്പോൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കും.
Vacancy Details
ധനലക്ഷ്മി ബാങ്ക് 50 നോൺ എൻജിനീയറിങ് ഗ്രാജുവേറ്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മുഴുവൻ ഒഴിവുകളും കേരളത്തിലാണ് വരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, കൊല്ലം, കോട്ടയം തിരുവനന്തപുരംഎന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്.
Age Limit Details
മിനിമം 18 വയസ്സ് തികഞ്ഞിരിക്കണം
Educational Qualifications
ഏതെങ്കിലും സ്ട്രീമിൽ ബികോം
Stipend & Period
ധനലക്ഷ്മി ബാങ്കിലെ നോൺ എൻജിനീയറിങ് ഗ്രാജുവേറ്റ് ഒഴിവുകളിലേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ഇതിന് ഒരു വർഷമായിരിക്കും കാലാവധി. ഈ സമയത്ത് 9000 വീതം എല്ലാ മാസവും പ്രോത്സാഹനമായി ലഭിക്കും.
Important Dates
- അപേക്ഷ ആരംഭിക്കുന്നത്: 2022 സെപ്റ്റംബർ 22
- അവസാന തീയതി: 2022 ഒക്ടോബർ 6
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ & അപ്പോയിൻമെന്റ്: 2022 ഒക്ടോബർ അവസാനവാരം
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന എക്സൽ ഷീറ്റ് ഡൗൺലോഡ് ചെയ്യുക. അതിനെ അപേക്ഷാഫോറം പൂരിപ്പിച്ച് ഇ-മെയിൽ വഴി അയക്കുകയാണ് വേണ്ടത്.
boatebquery@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷകൾ 2022 ഒക്ടോബർ 6 നു മുൻപ് എത്തണം. ഈ നിയമനം ഒരിക്കലും സ്ഥിരമായിട്ടുള്ള ജോലി വാഗ്ദാനം ചെയ്യുന്നില്ല. അതുകൊണ്ട് താല്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.