എയർ ഇന്ത്യ വീണ്ടും ക്യാബിൻ ക്രൂ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. വനിതകൾക്ക് മാത്രമാണ് അവസരം ഉള്ളത്.
Job Highlights
സ്ഥാപനം: Air India Limited
ജോലി തരം: Airport Jobs
നിയമനം: ഡയറക്റ്റ് റിക്രൂട്ട്മെന്റ്
പരസ്യ നമ്പർ: ഇല്ല
തസ്തിക: ക്യാബിൻ ക്രൂ (Female)
ആകെ ഒഴിവുകൾ: --
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
തിരഞ്ഞെടുപ്പ് ഇന്റർവ്യൂ
കൊച്ചിയിലെ ഇന്റർവ്യൂ തീയതി: നവംബർ 4
Air India Cabin Crew Recruitment 2022 - Eligibility Criteria
› വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം. കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
› ഉയരം: വനിതകൾക്ക് - 155 സെന്റീമീറ്റർ
› തൂക്കം : ഉയരത്തിന് അനുസൃതമായി
› BMI പരിധി: വനിതകൾക്ക് - 18-22
› കാഴ്ച: മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം 6/6
› ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിഞ്ഞിരിക്കണം
Air India Cabin Crew Recruitment 2022 - Age Limit Details
18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. പ്രവർത്തി പരിചയമുള്ള ക്രൂവിന് 32 വയസ്സ് വരെയാണ് പ്രായപരിധി.
Air India Cabin Crew Recruitment 2022 - Salary Details
എയർ ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ക്യാബിൻ ക്രൂ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15,000 രൂപ മുതൽ 36,630 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
How to Apply Air India Cabin Crew Recruitment 2022?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അതുവഴി അപേക്ഷിക്കുക
✦ അപേക്ഷ സമർപ്പിച്ച ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു അഭിമുഖത്തിന് ക്ഷണിക്കും. അത്തരം ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.
✦ അതുപോലെ അപേക്ഷകക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം.
ഇന്റർവ്യൂ നടക്കുന്ന സ്ഥലവും, തിയതിയും, വിലാസവും 👇