സംസ്ഥാന സർക്കാർ പുതുതായി അവതരിപ്പിച്ച മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് വിവിധ തസ്തികകളിൽ ഒഴിവുകൾ ഉണ്ട്. നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ സിവി അയച്ചുകൊണ്ട് ഈ ജോലി നേടാം. അപേക്ഷകൾ 2022 സെപ്റ്റംബർ 25 വരെ ഓൺലൈനായി സ്വീകരിക്കും.
What is MEDISEP?
കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി കേരള സർക്കാർ നടപ്പാക്കുന്ന ചികിത്സ കവറേജ് പദ്ധതിയാണ് മെഡിസെപ്. ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വർഷം മൂന്നുലക്ഷം രൂപയുടെ കവറേജ് പദ്ധതി വഴി ലഭ്യമാക്കുന്നു. ഇതിനായി ജീവനക്കാർ ഒരു മാസം 500 രൂപ നിരക്കിൽ ഒരു വർഷം 6000 രൂപയാണ് അടക്കേണ്ടത്. ജീവനക്കാർക്ക് പുറമേ അവരുടെ കുടുംബാംഗങ്ങൾക്കും കവറേജ് ലഭ്യമാക്കും എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.
MEDISEP Recruitment 2022 Vacancy Details
Medical Insurance for State Employees and Pensioners (MEDISEP) ഏകദേശം 9 ഓളം വരുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികയും ഒഴിവുകളും താഴെ നൽകുന്നു.
- ഡാറ്റ എൻട്രി ഓപ്പറേറ്റർ: 02
- ഇൻഷുറൻസ് എക്സ്പേർട്ട്: 01
- മാനേജർ (മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ): 01
- അസിസ്റ്റന്റ് മാനേജർ (മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ): 02
- മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്): 01
- അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്): 01
- മാനേജർ (IT): 01
Age Limit Details
പരമാവധി 45 വയസ്സ് വരെയാണ് പ്രായപരിധി. 2022 സെപ്റ്റംബർ 1 അനുസരിച്ച് വയസ്സ് കണക്കാക്കും.
Educational Qualifications
1. ഇൻഷുറൻസ് എക്സ്പേർട്ട്
ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം. ആരോഗ്യ ഇൻഷുറൻസ് കെയർ ക്വാളിറ്റി മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ തുടർച്ചയായ സ്ഥിരീകരിക്കാവുന്ന പരിചയം, ഏതെങ്കിലും ജനറൽ ഇൻഷുറൻസ് സ്ഥാപനത്തിൽ നിന്ന്.
2. മാനേജർ (മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ)
MBA അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ അല്ലെങ്കിൽ ഹെൽത്ത് / ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ഹെൽത്ത് / ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ഹെൽത്ത് കെയറിൽ MPH അല്ലെങ്കിൽ MBA. ഹെൽത്ത് കെയർ ക്വാളിറ്റി മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം.
3. അസിസ്റ്റന്റ് മാനേജർ (മോണിറ്ററിംഗ് & ഇവാലുവേഷൻ)
MBA അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ അല്ലെങ്കിൽ ഹെൽത്ത് / ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ഹെൽത്ത് / ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ഹെൽത്ത് കെയറിൽ MPH അല്ലെങ്കിൽ MBA. ഹെൽത്ത് കെയർ ക്വാളിറ്റി മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
4. മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)
CA/ICWAI
5. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)
M.Com/B.Com + Tally. സമാന താൽപ്പര്യമുള്ള മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
6. മാനേജർ (IT)
ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്. കുറഞ്ഞത് 5 വർഷത്തെ വെരിഫൈയബിൾ പോസ്റ്റ് യോഗ്യതാ പരിചയം.
7. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ബിടെക് അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, കെജിടിഇ ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്- ഹയർ) & ഡിസിഎ അല്ലെങ്കിൽ തത്തുല്യം (സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന്).
Salary Details
- ഡാറ്റ എൻട്രി ഓപ്പറേറ്റർ: 19,000/-
- ഇൻഷുറൻസ് എക്സ്പേർട്ട്: 60,000/-
- മാനേജർ (മോണിറ്ററിംഗ് & ഇവാലുവേഷൻ): 60,000/-
- അസിസ്റ്റന്റ് മാനേജർ (മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ): 40,000/-
- മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്): 50,000/-
- അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്): 30,000/-
- മാനേജർ (IT): 50,000/-
How to Apply MEDISEP Recruitment 2022?
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ഇമെയിൽ വഴി അയക്കുകയാണ് വേണ്ടത്.
അപേക്ഷാഫോമും, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി ഒറ്റ പിഡിഎഫ് ആക്കി hr.medisep@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കുക.
അപേക്ഷ അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിന് വേണ്ടി വിളിക്കും. ഈ റിക്രൂട്ട്മെന്റ് പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമനം ആയിരിക്കും.
അപേക്ഷകൾ 2022 സെപ്റ്റംബർ 25 വരെ സ്വീകരിക്കും
Notification |
|
Apply Now |
|
Official Website |
|
തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് |
|
ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ് |