ഇന്ത്യൻ ആർമി കരസേന കാലിക്കറ്റ് ARO റിക്രൂട്ട്മെന്റ് റാലിയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കാലിക്കറ്റ് ARO യുടെ കീഴിൽ വരുന്ന അപേക്ഷ സമർപ്പിച്ച എല്ലാവർക്കും അഡ്മിറ്റ് കാർഡ് വന്നിട്ടുണ്ട്. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ വഴി എങ്ങനെയാണ് ഡൗൺലോഡ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാം.
Read: CISF ഹെഡ്കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന് ഇപ്പോൾ അപേക്ഷിക്കാം
അഡ്മിറ്റ് കാർഡ് റോൾ നമ്പർ അറിയാൻ👇
1. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കുക
2. നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യുക
3. ശേഷം History of Application എന്ന ടേബിൾ ക്ലിക്ക് ചെയ്യുക
4. ഇങ്ങനെ നിങ്ങളുടെ റോൾ നമ്പർ അറിയാം
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
1. കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. ക്യാപ്ച്ച ടൈപ്പ് ചെയ്ത് Enter website ക്ലിക്ക് ചെയ്യുക.
2. ശേഷം അഗ്നിപഥ് എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അതിലെ Login in/ Apply Online എന്നതിൽ ക്ലിക്ക് ചെയ്യുക.
3. ശേഷം നിങ്ങൾ അപേക്ഷിച്ചപ്പോൾ നൽകിയ യൂസർനെയിം, പാസ്സ്‌വേർഡ് എന്നിവ ടൈപ്പ് ചെയ്യുക. അതുകഴിഞ്ഞ് Captcha ടൈപ്പ് ചെയ്യുക. Login കൊടുക്കുക.
4. നിങ്ങളുടെ ഡാഷ് ബോർഡ് അടുത്ത വിൻഡോയിൽ ഓപ്പൺ ആയി വരും. അതിൽ അഡ്മിറ്റ് കാർഡ് എന്നതിൽ ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ അഡ്മിറ്റ് കാർഡ് അവിടെ കാണുവാൻ സാധിക്കും. അതിൽ വലതുഭാഗത്ത് കാണുന്ന പ്രിന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
6. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഓപ്പൺ ചെയ്യുമ്പോൾ ഒരു പാസ്സ്‌വേർഡ് ചോദിക്കും. അവിടെ നിങ്ങൾ അപേക്ഷിച്ചപ്പോൾ നൽകിയ ഇമെയിൽ ഐഡി (small letter) ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുക.