കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ജനറൽ വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 സെപ്റ്റംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വായിച്ചതിനുശേഷം അപേക്ഷിക്കുക.
CSL Recruitment 2022 Job Details
- റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
- ജോലി തരം : കേന്ദ്ര സർക്കാർ
- ആകെ ഒഴിവുകൾ : 18
- ജോലിസ്ഥലം : കൊച്ചി
- നിയമനം : നേരിട്ടുള്ള നിയമനം
- അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 31
- അവസാന തീയതി: 2022 സെപ്റ്റംബർ 15
CSL recruitment 2022: Vacancy Details
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് പതിനെട്ടോളം ജനറൽ വർക്കർ (കാന്റീൻ) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.
- ജനറൽ വർക്കർ (കാന്റീൻ): 18
CSL recruitment 2022: Age Limit Details
പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥിക്ക് 2022 സെപ്റ്റംബർ 15ന് 30 വയസ്സ് കവിയാൻ പാടില്ല. പിന്നോക്ക വിഭാഗക്കാർക്ക് ലഭിക്കുന്ന വയസ്സിളവ് താഴെ നൽകുന്നു.
- SC: 35 വയസ്സ് വരെ
- OBC: 33 വയസ്സ് വരെ
CSL recruitment 2022:Educational Qualifications
• ഏഴാം ക്ലാസ് പാസായിരിക്കണം
• ഒരു ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്/ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കാറ്ററിംഗ് ആൻഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റിൽ രണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്.
• മലയാളത്തിൽ അറിവ് ഉണ്ടായിരിക്കണം
• ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ കുറഞ്ഞത് 3 വർഷത്തെ പരിചയം: കുറഞ്ഞത് 250 തൊഴിലാളികളെ പരിപാലിക്കുന്ന ഫാക്ടറി കാന്റീൻ അല്ലെങ്കിൽ 3 സ്റ്റാർ ഹോട്ടലിൽ അല്ലെങ്കിൽ ലൈസൻസ് ഉള്ള ഫുഡ് കാറ്ററിംഗ് സർവീസ് ഏജൻസിയിൽ.
CSL recruitment 2022: Salary Details
- ആദ്യവർഷം: 17,300/-
- രണ്ടാം വർഷം: 17,900/-
- മൂന്നാം വർഷം: 18,400/-
കൂടാതെ അധിക സമയം ജോലി ചെയ്യുന്നതിന് മാസത്തിൽ 3600 രൂപ മുതൽ 3800 രൂപ വരെ ലഭിക്കും
CSL recruitment 2022: Application Fees
- SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
- മറ്റെല്ലാ വിഭാഗക്കാർക്കും 200 രൂപയാണ് അപേക്ഷാ ഫീസ്
- അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം അപേക്ഷാഫീസ് അടക്കാവുന്നതാണ്
Selection Procedure
- എഴുത്ത് പരീക്ഷ
- പ്രാക്ടിക്കൽ ടെസ്റ്റ്
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
How to Apply for CSL Job recruitment 2022?
✦ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന തൊഴിൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ചു യോഗ്യത ഉറപ്പുവരുത്തുക
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2022 സെപ്റ്റംബർ 15 വരെ സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.