സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഒക്ടോബർ 25 വരെ ഓൺലൈൻ ആയി അപേക്ഷകൾ നൽകാവുന്നതാണ്. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട്. അതിനായി പോസ്റ്റ് മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
CISF Recruitment 2022 Job Details
🏅 ഓർഗനൈസേഷൻ: Central industrial security force (CISF)
🏅 ജോലി തരം: കേന്ദ്ര സർക്കാർ
🏅 നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: ഹെഡ്കോൺസ്റ്റബിൾ, SI
🏅 ആകെ ഒഴിവുകൾ: 540
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 അപേക്ഷിക്കേണ്ട തീയതി: 26.09.2022
🏅 അവസാന തീയതി: 25.10.2022
CISF Recruitment 2022: Vacancy Details
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) 540 ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ), സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകൾക്കും ഈ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
CISF Recruitment 2022: Age Limit Details
18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം
26.10.1997 നും 25.10.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിനും, ഒബിസി വിഭാഗക്കാർക്ക് 3 വയസിന്റെയും ഇളവ് ലഭിക്കുന്നതാണ്.
CISF Recruitment 2022: Educational Qualifications
ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം. അല്ലെങ്കിൽ പ്ലസ്ടുവിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ മികച്ച വേഗതയിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.
Physical
ഉയരം
പുരുഷന്മാർക്ക് 165 സെന്റീമീറ്റർ
സ്ത്രീകൾക്ക് 155 സെന്റീമീറ്റർ
ചെസ്റ്റ്
പുരുഷൻ: 77-82 സെന്റീമീറ്റർ
ഉയരം (ST വിഭാഗം)
പുരുഷൻ 162.5 സെന്റീമീറ്റർ
സ്ത്രീകൾ: 150 സെന്റീമീറ്റർ
CISF Recruitment 2022: Salary Details
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു. ശമ്പളത്തിന് പുറമേ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
- ഹെഡ്കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ): 25,500 - 81,100/-
- അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ): 29,900 - 92,300/-
CISF Recruitment 2022: Application Fees
100 രൂപയാണ് അപേക്ഷാ ഫീസ്
പട്ടികജാതി/ പട്ടികവർഗ്ഗ/ വനിതാ വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ പോസ്റ്റൽ ഓർഡർ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം
CISF Recruitment 2022: Selection Procedure
- ഫിസിക്കൽ ടെസ്റ്റ്
- OMR പരീക്ഷ
- സ്കിൽ ടെസ്റ്റ്
- മെഡിക്കൽ പരീക്ഷ
How to Apply CISF Recruitment 2022?
- താല്പര്യമുള്ള അപേക്ഷകർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
- ശേഷം തുറന്നുവരുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തു നൽകുക
- അപേക്ഷകൾ 2022 സെപ്റ്റംബർ 26 മുതൽ 2022 ഒക്ടോബർ 25 വരെ ഓൺലൈനായി സമർപ്പിക്കാം
- കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.