കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം!!
ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ കേരള തദ്ദേശ സ്വയം ഭരണ വകുപ്പിലെ Atal Mission for Rejuvenation and Transformation (AMRUT) വിഭാഗത്തിലുള്ള വിവിധ ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ദയവുചെയ്ത് ഈ പോസ്റ്റ് പൂർണമായും വായിച്ച് മനസിലാക്കി അപേക്ഷിക്കുക.
Vacancy Details and Salary
1.ഡെപ്യൂട്ടി മിഷൻ ഡയറക്ടർ- വാട്ടർ സപ്ലൈ - ₹1,00,000
2.ഡെപ്യൂട്ടി മിഷൻ ഡയറക്ടർ-യൂസ്ഡ് വാട്ടർ - ₹1,00,000
3.എൻവിറോൺമെന്റൽ എക്സ്പെർട്ട് കം ഹൈഡ്രോജിയോലോജിസ്റ്റ് - ₹80,000
4. ഇൻഫ്രാസ്ട്രക്ചർ കം വാട്ടർ എക്സ്പെർട്ട് - ₹70,000
Age Limit
പരമാവധി 60 വയസ്സ് വരെയാണ് പ്രായപരിധി
Educational Qualification and Experience
അടിസ്ഥാന കമ്പ്യൂട്ടർ അറിവുണ്ടാകണം, MS Office അറിവ് അത്യാവശ്യം.
1. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ- വാട്ടർ സപ്ലൈ
എഞ്ചിനീയറിങ്ങിൽ ബിരുദം. പരിസ്ഥിതി എഞ്ചിനീയറിങ്ങിൽ പിജി ഉള്ളവർക്ക് മുൻഗണന. വാട്ടർ സപ്ലൈ മേഖലയിൽ 20 വർഷത്തിലേറെ പ്രവൃത്തി പരിചയം വേണം. പദ്ധതികൾ നടപ്പിലാക്കുന്ന അനുഭവം ഉണ്ടായാൽ അഭികാമ്യം.
2. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ-യൂസ്ഡ് വാട്ടർ
എഞ്ചിനീയറിങ്ങിൽ ബിരുദം. പരിസ്ഥിതി എഞ്ചിനീയറിങ്ങിൽ പിജി ഉള്ളവർക്ക് മുൻഗണന. വാട്ടർ സപ്ലൈ, മാലിന്യ സംസ്കാരണ എന്നീ വിഭാഗങ്ങളിൽ ഏകദേശം 20 വർഷത്തിൽ കൂടുതൽ പരിചയം ഉണ്ടാവണം. പദ്ധതികൾ നടപ്പിലാക്കുന്നതിൽ അനുഭവം ഉള്ളവർക്ക് മുൻഗണന.
3.എൻവിറോൺമെന്റൽ എക്സ്പെർട്ട് കം ഹൈഡ്രോജിയോലോജിസ്റ്റ്
പരിസ്ഥിതി എഞ്ചിനീയറിങ്ങിൽ പിജി അഥവാ ജിയോളോജിയിൽ എം.എസ്‌സി. മാലിന്യ സംസ്കരണം തുടങ്ങി അനുബന്ധ മേഖലകളിൽ 10 വർഷത്തെ പരിചയം വേണം.
4. ഇൻഫ്രാസ്ട്രക്ചർ കം വാട്ടർ എക്സ്പെർട്ട്
എഞ്ചിനീയറിങ്ങിൽ ബിരുദം. വാട്ടർ സപ്ലൈ, പ്ലാനിങ് എന്നീ മേഖലകളിൽ 7 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
How To Apply
ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ പൂരിപ്പിക്കാം.
www.amrutkerala.org എന്ന വെബ്സൈറ്റിൽ ഫോം ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 21.09.2022 (21 സെപ്റ്റംബർ 2022).