ഉദ്യോഗാർത്ഥികൾ ഏറെ നാളായി കാത്തിരിക്കുന്ന RRB ഗ്രൂപ്പ് ഡി അഡ്മിറ്റ് കാർഡ് ഇപ്പോൾ മുതൽ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ദേശീയതലത്തിൽ ഏകദേശം ഒരു ലക്ഷത്തിന് മുകളിലാണ് ഒഴിവുകൾ വരുന്നത്. 2019ലായിരുന്നു ഇതിലേക്ക് നോട്ടിഫിക്കേഷൻ വന്നത്. പിന്നീട് ഒരു വിവരവും ഇല്ലാതെ പോയ RRB ഗ്രൂപ്പ് ഡി പരീക്ഷയുടെ തീയതിയും അതുപോലെതന്നെ അഡ്മിറ്റ് കാർഡും ഇപ്പോൾ വന്നിരിക്കുകയാണ്. 2022 ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 25 വരെ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ നടത്തും. വിശദമായ സിലബസും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്.
RRB Group-D Overview
RRB Group-D Admit Card എങ്ങനെ ഡൗൺലോഡ് ചെയ്യാം
1. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കോളത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ പ്രാദേശിക വെബ്സൈറ്റ് സന്ദർശിക്കുക.
2. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി, ക്യാപ്ച്ച എന്നിവ ടൈപ്പ് ചെയ്ത് നൽകുക.
3. ശേഷം ലോഗിൻ ചെയ്യുക
4. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ RRB Group-D അഡ്മിറ്റ് കാർഡ് കാണാൻ കഴിയും
5. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക
6. അഡ്മിറ്റ് കാർഡ് പ്രിന്റൗട്ട് എടുത്ത് വെക്കുക
RRB Group-D Selection Procedure
- കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
- ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
- മെഡിക്കൽ ടെസ്റ്റ്
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
RRB Group-D പരീക്ഷയ്ക്ക് പോകുമ്പോൾ കൊണ്ടുപോകേണ്ട രേഖകൾ
- ആധാർ കാർഡിന്റെ പകർപ്പ്
- ഐഡന്റിറ്റി കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- പാസ്പോർട്ട്
- പാൻ കാർഡ്
- ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ കാർഡ്
- അല്ലെങ്കിൽ മറ്റേതെങ്കിലും പ്രസക്തമായ ഒരു ഐഡി പ്രൂഫ്
RRB Group-D Exam Pattern
RRB Group-D Exam Syllabus
1. ഗണിതം: 25 ചോദ്യങ്ങൾ 25 മാർക്ക്
2. പൊതു അവബോധവും സമകാലിക കാര്യങ്ങളും: 20 ചോദ്യങ്ങൾ 20 മാർക്ക്
3. ജനറൽ ഇന്റലിജൻസും യുക്തിയും: 30 ചോദ്യങ്ങൾ 30 മാർക്ക്
4. ജനറൽ സയൻസ്: 25 ചോദ്യങ്ങൾ 25 മാർക്ക്
Notice Of Exam Schedule of CBT Phase -2 |
|
Click Here to download City Slip |
|
Click Here for Helpdesk for candidates |
|
Click Here for Mock Test |
|
Click Here to know your Registration Number |
|
Click Here to Notice Of Exam Schedule of CBT Phase 1 |