ഇന്ത്യാ പോസ്റ്റ് നാലാം ഘട്ട സപ്ലിമെന്ററി റിസൾട്ട് പ്രസിദ്ധീകരിച്ചു. കേരളത്തിൽ മാത്രം 2021 ഗ്രാമീൺ ഡാക് സേവക് (GDS) ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനുമുൻപ് ഒന്നും രണ്ടും മൂന്നും സപ്ലിമെന്ററി മെറിറ്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. 243 ഉദ്യോഗാർത്ഥികളാണ് സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ഹാജരാക്കണം.
ഈ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 9നോ അതിന് മുൻപോ ലിസ്റ്റിലുള്ള പേരുകൾക്ക് നേരെ പരാമർശിച്ചിരിക്കുന്ന ഡിവിഷണൽ ഹെഡ് മുഖേന അവരുടെ രേഖകൾ പരിശോധിച്ചു ഉറപ്പിക്കേണ്ടതാണ്.
സപ്ലിമെന്ററി നാലാം ഘട്ട മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ എല്ലാ രേഖകളുടെയും ഒറിജിനലും അതിന്റെ പകർപ്പുകളും സഹിതം അതത് ഹെഡ് ഓഫീസുകളിൽ സ്ഥിതീകരണത്തിനായി റിപ്പോർട്ട് ചെയ്യണം.
വിദ്യാഭ്യാസ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: Join Now
How to Download Kerala GDS Supplementary 4th Merit List PDF
› താഴെ നൽകിയിരിക്കുന്ന റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക
› നിങ്ങൾ കമ്പ്യൂട്ടറിലാണ് ഡൗൺലോഡ് ചെയ്തു PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ "Ctrl+F" പ്രസ്സ് ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക
› നിങ്ങൾ മൊബൈലിൽ ആണ് PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ മുകളിലെ സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക. നിങ്ങൾ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇങ്ങനെ അറിയാം.
› ഈ പോസ്റ്റ് വായിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക. അതു മുഖേന അപേക്ഷിച്ചവർക്ക് അവരുടെ റിസൾട്ട് പരിശോധിക്കുകയും ചെയ്യാം.
Download Supplimentary 4th Merit List PDF: Click here