Kerala Bekal Resorts Development Corporation Limited (BRDC) Recruitment 2022 - Apply Online for Attender and Assistant Posts

BRDC Applications are invited for Assistant and Attender Vacancies. Bekal Resorts Development Corporation Limited (BRDC) Notification Details, Vacancy

BRDC

കേരള ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ (BRDC) അസിസ്റ്റന്റ്, അറ്റൻഡർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അത്യാവശ്യം കുഴപ്പമില്ലാത്ത ശമ്പളത്തിൽ എസ്എസ്എൽസി പാസായവർക്ക് നേടാവുന്ന ഒരു ജോലിയാണ് ഇത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക് തികച്ചും സൗജന്യമായി തന്നെ അപേക്ഷിക്കാൻ സാധിക്കും. ഈ റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Notification Details

  • ബോർഡ്: Bekal Resorts Development Limited (BRDC)
  • ജോലി തരം: Kerala Job
  • വിജ്ഞാപന നമ്പർ: CMD/BRDC/01/2022
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 03
  • തസ്തിക: അസിസ്റ്റന്റ്, അറ്റൻഡർ
  • ജോലിസ്ഥലം: കേരളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 20
  • അവസാന തീയതി: 2022 സെപ്റ്റംബർ 6

Vacancy Details

കേരള ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ (BRDC) പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ് തികച്ചും താൽക്കാലികമായിരിക്കും.

  • അസിസ്റ്റന്റ്: 02
  • അറ്റൻഡർ: 01

Age Limit Details

അസിസ്റ്റന്റ്, അറ്റൻഡർ ഒഴിവുകളിലേക്ക് പരമാവധി 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2022 ഓഗസ്റ്റ് ഒന്ന് അനുസരിച്ച് കണക്കാക്കും.

Educational Qualifications

 അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഡാറ്റ പ്രോസസ്സിങ്ങിൽ പരിചയം ഉണ്ടായിരിക്കണം.

 അറ്റൻഡർ

 എസ്എസ്എൽസി പാസായിരിക്കണം

Salary Details

കേരള ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ (BRDC) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു. ഓരോ മാസവും ലഭിക്കുന്ന ശമ്പളമാണ് താഴെ നൽകിയിരിക്കുന്നത്.

  • അസിസ്റ്റന്റ്: 18,000/-
  • അറ്റൻഡർ: 15,000/-

How to Apply BRDC Recruitment 2022?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2022 സെപ്റ്റംബർ 6 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്

Join Now

ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ്

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs