Kerala Agricultural Research Station, Thiruvalla |
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ എൻ.സി.എ. ഒഴിവുകളിൽ ക്യാഷ്വൽ വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 2022 സെപ്റ്റംബർ 5-ന് മുൻപ് സമർപ്പിക്കണം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്. സ്ത്രീകൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
Job Details
- സ്ഥാപനം : തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രം
- ജോലി തരം : --
- വിജ്ഞാപനം നമ്പർ: എ. ആർ.എസ്. III/970/2022
- ആകെ ഒഴിവുകൾ : 06
- ജോലിസ്ഥലം : തിരുവല്ല
- പോസ്റ്റിന്റെ പേര് : കാഷ്വൽ വർക്കർ
- അപേക്ഷിക്കേണ്ട വിധം: ഓഫ് ലൈൻ
- അപേക്ഷ ഫോറം ലഭിക്കുക: 2022 ജൂലൈ 27 മുതൽ 2022 ഓഗസ്റ്റ് 27 വരെ
- അവസാന തീയതി: 2022 സെപ്റ്റംബർ 5
Vacancy Details
തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ കാഷ്വൽ വർക്കർ പോസ്റ്റിലേക്ക് 7 NCA ഒഴിവുകളാണ് ഉള്ളത്. വ്യക്തമായ ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.
പുരുഷൻ
- മുസ്ലിം: 01
- ധീരവ: 01
- വിശ്വകർമ്മ: 01
സ്ത്രീ
- മുസ്ലിം: 01
- LC/IC: 01
- OBC: 01
Age Limit Details
അപേക്ഷകർ 2002 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 36 വയസ്സ് കഴിയാത്തവരും ആയിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അഞ്ച് വർഷത്തെയും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് മൂന്ന് വർഷത്തെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്.
Educational Qualifications
നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഉയർന്ന യോഗ്യതയുള്ളവരെ ഈ റിക്രൂട്ട്മെന്റിന് പരിഗണിക്കുന്നതല്ല.
കാഷ്വൽ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട ഇളവുകൾ/ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള കരാർ/ ദിവസവേതനം/ സ്വയം സഹായ സംഘം വ്യവസ്ഥയിൽ ജോലി ചെയ്ത തൊഴിലാളികൾ തങ്ങൾ കൃഷി അനുബന്ധ ജോലികളിൽ ഏർപ്പെട്ട് 6 മാസത്തിൽ പ്രവർത്തിയെടുത്തു എന്ന് തെളിയിക്കുന്ന മേധാവിയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടി വരും. നിർമ്മാണ തൊഴിലാളികൾ/ ഓഫീസ് ജോലികൾ ചെയ്തവർ എന്നിവരെ ഈ അനുകൂല്യങ്ങൾക്ക് പരിഗണിക്കുന്നതല്ല.
Salary Details
ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ല എങ്കിലും മാന്യമായ ശമ്പളം പ്രതീക്ഷിക്കപ്പെടുന്നു.
Selection Procedure
നിബന്ധനകൾ
How to Apply?
› അപേക്ഷ ഫോറം തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും 20 രൂപ വിലക്ക് 2022 ജൂലൈ 27 മുതൽ 2022 ഓഗസ്റ്റ് 27 വരെയുള്ള തീയതികളിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ആയത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി ലഭിക്കുന്നതാണ്.
› നിർദിഷ്ട ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം പ്രൊഫസർ ആന്റ് ഹെഡ്, കാർഷിക ഗവേഷണ കേന്ദ്രം, കല്ലുങ്കൽ പി.ഒ, തിരുവല്ല - 689102 എന്ന മേൽവിലാസത്തിൽ 2022 സെപ്റ്റംബർ അഞ്ചാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ലഭിച്ചിരിക്കണം
› ഈ തീയതി കഴിഞ്ഞ് വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല
› എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.