IRB- പോലീസ് കോൺസ്റ്റബിൾ എന്റുറൻസ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയൊരു അപ്ഡേറ്റ് വന്നിട്ടുണ്ട്. പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ IRB കമാൻഡോ വിംഗ് തസ്തികയിലേക്ക് 2002 ജൂലൈ 5 മുതൽ ഓഗസ്റ്റ് 2 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന എന്റുറൻസ് ടെസ്റ്റിന് കോവിഡ് പോസിറ്റീവ്, വിവിധ പരീക്ഷകൾ, അസുഖം തുടങ്ങിയ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവരിൽ നിന്നും ആയത് തെളിയിക്കുന്ന നിശ്ചിത രേഖകൾ/ സർട്ടിഫിക്കറ്റുകൾ സഹിതം സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് അർഹരായ ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 23 രാവിലെ 5 മണിക്ക് എന്റുറൻസ് ടെസ്റ്റ് നടത്തും. തിരുവനന്തപുരം ഗവൺമെന്റ് യുപിഎസ് ചാക്ക എന്ന കേന്ദ്രത്തിൽ വച്ചാണ് ടെസ്റ്റ് നടത്തുന്നത്.
ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, അസ്സൽ ഐഡി കാർഡ്, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (അഡ്മിഷൻ ടിക്കറ്റിനോടൊപ്പം ഉള്ളത്) എന്നിവ സഹിതം രാവിലെ 5 മണിക്ക് മുമ്പായി കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ യാതൊരു കാരണവശാലും എന്റുറൻസ് ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല.
ഈ അവസരങ്ങൾ നിങ്ങൾ അറിഞ്ഞില്ലേ?
1. തപാൽ വകുപ്പിന് കീഴിൽ പോസ്റ്റുമാൻ, മെയിൽ ഗാർഡ്, MTS ഒഴിവുകൾ...