HQ Latest Central Command Recruitment 2022 - Apply Offline for Washerman and Health Inspector Vacancies

HQ Central Command applications from eligible Indian citizen are invited for the posts as health inspector, Washerman vacancies. Indian Army Jobs look

ഹെഡ് കോർട്ടേഴ്സ് സെൻട്രൽ കമാൻഡ് ഗ്രൂപ്പ് 'C' സിവിലിയൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വായിച്ച് നോക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 12 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

Job Details

  • ബോർഡ്: Army HQ Central Command 
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: CHCC/CIV/2022/01
  • നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ് 
  • ആകെ ഒഴിവുകൾ: 43
  • തസ്തിക: വാഷർമാൻ, ഹെൽത്ത് ഇൻസ്പെക്ടർ
  • ജോലിസ്ഥലം: ലക്നൗ
  • അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 30 
  • അവസാന തീയതി: 2022 സെപ്റ്റംബർ 12

Vacancy Details

ആർമി ഹെഡ് കോർട്ടേഴ്സ് സെൻട്രൽ ആൻഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏകദേശം 43 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികയും ഒഴിവുകളും താഴെ നൽകുന്നു.
  • ഹെൽത്ത് ഇൻസ്പെക്ടർ: 17
  • വാഷർമാൻ: 26

Age Limit Details

  • ഹെൽത്ത് ഇൻസ്പെക്ടർ: 18-27 വയസ്സ് വരെ
  • വാഷർമാൻ: 18-25 വയസ്സ് വരെ
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റുള്ള സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സളവ് ലഭിക്കും.

Educational Qualifications

1. ഹെൽത്ത് ഇൻസ്പെക്ടർ

› പത്താം ക്ലാസ് അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ്

› സാനിറ്ററി ഇൻസ്പെക്ടർ ആയി ഒരു വർഷത്തിൽ കുറയാത്ത പരിചയം

2. വാഷർമാൻ

› പത്താം ക്ലാസ് അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത

› സൈനിക / സിവിലിയൻ വസ്ത്രങ്ങൾ നന്നായി കഴുകാൻ കഴിയണം

Selection Procedure

  • എഴുത്ത് പരീക്ഷ
  • സ്കിൽ/ ട്രേഡ് ടെസ്റ്റ്

Application Fees

100 രൂപയാണ് അപേക്ഷാ ഫീസ്. ഡിമാൻഡ് വഴി ലക്നൗവിൽ മാറാവുന്ന വിധത്തിൽ "COMMANDANT, COMMAND HOSPITAL (CENTRAL COMMAND), LUCKNOW" അപേക്ഷ ഫീസ് അയക്കാം.

Notification

Apply Now

How to Apply HQ Latest Central Command Recruitment 2022?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

› നോട്ടിഫിക്കേഷൻ പൂർണമായി വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക. അപേക്ഷിക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക.

› അപേക്ഷാഫോറം പൂരിപ്പിക്കുക

› അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പരിചയം, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടുത്തുക.

› കൂടാതെ ഉൾപ്പെടുത്തേണ്ട രേഖകൾ താഴെ നൽകുന്നു

  • ബർത്ത് സർട്ടിഫിക്കറ്റ്
  • ഡൊമസ്റ്റിക് സർട്ടിഫിക്കറ്റ്
  • നാഷണാലിറ്റി സർട്ടിഫിക്കറ്റ്
  • ഇന്ത്യൻ പാസ്പോർട്ട്
  • സ്ഥിര താമസ സർട്ടിഫിക്കറ്റ്
അപേക്ഷകൾ അയക്കേണ്ട വിലാസം

COMMANDANT, COMMAND HOSPITAL (CENTRAL COMMAND), LUCKNOW - 226002

› കൂടുതൽ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs