Employment Exchange Jobs |
എസ്എസ്എൽസി മുതൽ യോഗ്യത ഉള്ളവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ കമ്പനികളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നൽകുന്നു. ഇസാഫ് ബാങ്ക്, ICICI പ്രൊഡൻഷ്യൽ തുടങ്ങിയ കമ്പനികളിലെ വിവിധ പോസ്റ്റുകളിലേക്കാണ് ഇന്റർവ്യൂ. തിരൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2022 ഓഗസ്റ്റ് 27നാണ് അഭിമുഖം നടക്കുന്നത്. സ്ത്രീകൾക്കും നിരവധി ഒഴിവുകളുണ്ട്. കമ്പനി, യോഗ്യത, ശമ്പളം തുടങ്ങിയ മുഴുവൻ വിവരങ്ങളും വിശദമായി താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അഭിമുഖത്തിന് ഹാജരാവുക.
ESAF സ്മാൾ ഫിനാൻസ് ബാങ്ക്
1. ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ
2. ഗോൾഡ് ലോൺ ഓഫീസർ
3. ക്യാഷർ/ ടെല്ലർ
4. സെയിൽസ് ഓഫീസർ
5. RO-HNI
ICICI പ്രൊഡൻഷ്യൽ
1. ഫിനാൻഷ്യൽ അഡ്വൈസർ
2. യൂണിറ്റ് മാനേജർ
3. ട്രെയിനർ
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 27ന് മുൻപ് മലപ്പുറം ജില്ല എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അതിന്റെ റെസിപ്റ്റ് ഹാജരാക്കേണ്ടതാണ്.
അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം: Town Employment Exchange, Tirur, Tirur Municipality, Malappuram - 676101