പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിൽ ടൂറിസം കോഴ്സ് പഠിപ്പിക്കുന്നതിന് TGT തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തിച്ചേരണം.
Qualifications
ട്രാവൽ ആൻഡ് ടൂറിസം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ അധ്യാപന പരിചയവും വേണം. അല്ലെങ്കിൽ പ്ലസ് റ്റു വിന് ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദം/ഡിപ്ലോമയും സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്.
How to Apply?
ഡോക്ടർ അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9946476343