മലയാളം എഴുതാനും വായിക്കാനും അറിയുന്നവരാണോ നിങ്ങൾ? അതെ എന്നാണ് ഉത്തരമെങ്കിൽ കൊച്ചി ഷിപ്യാർഡ് ലിമിറ്റഡ് ഇത്തരം യോഗ്യതയുള്ളവരെ നിയമിക്കുന്നതിന് വേണ്ടി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ഓഗസ്റ്റ് 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വായിച്ചതിനുശേഷം അപേക്ഷിക്കുക.
Cochin Shipyard Limited Recruitment 2022 Job Details
- റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
- ജോലി തരം : കേന്ദ്ര സർക്കാർ
- ആകെ ഒഴിവുകൾ : 14
- ജോലിസ്ഥലം : കൊച്ചി
- നിയമനം : നേരിട്ടുള്ള നിയമനം
- അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 17
- അവസാന തീയതി: 2022 ഓഗസ്റ്റ് 31
Cochin Shipyard recruitment 2022: Vacancy Details
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പുറത്ത് വിട്ട തൊഴിൽ വിജ്ഞാപനം അനുസരിച്ച് ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് പോസ്റ്റിലേക്ക് 15 ഒഴിവുകളാണ് ഉള്ളത്. പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.
- ഓഫീസ് അറ്റൻഡന്റ്: 14
- ഹൗസ് കീപ്പിംഗ് സ്റ്റാഫ്: 01
Cochin Shipyard recruitment 2022: Age Limit Details
പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥിക്ക് 2022 ഓഗസ്റ്റ് 31ന് 30 വയസ്സ് കവിയാൻ പാടില്ല. പിന്നോക്ക വിഭാഗക്കാർക്ക് ലഭിക്കുന്ന വയസ്സിളവ് താഴെ നൽകുന്നു.
- SC: 35 വയസ്സ് വരെ
- OBC: 33 വയസ്സ് വരെ
Cochin Shipyard recruitment 2022:Educational Qualifications
1. ഓഫീസ് അറ്റൻഡന്റ്
• ഏഴാം ക്ലാസാണ് അപേക്ഷിക്കുന്നതിനുള്ള മിനിമം യോഗ്യത. പരമാവധി പ്ലസ് ടു വരെയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് ഇതിലേക്ക് പരിഗണിക്കുന്നതല്ല
• മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കേണ്ടതാണ്
• പ്രവർത്തിപരിചയം നിർബന്ധമല്ല എങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്
2. ഹൗസ് കീപ്പിംഗ് സ്റ്റാഫ്
Cochin Shipyard recruitment 2022: Salary Details
- ആദ്യവർഷം: 20,200/-
- രണ്ടാം വർഷം: 20,900/-
- മൂന്നാം വർഷം: 21,600/-
Cochin Shipyard recruitment 2022: Application Fees
- SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
- മറ്റെല്ലാ വിഭാഗക്കാർക്കും 300 രൂപയാണ് അപേക്ഷാ ഫീസ്
- അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം അപേക്ഷാഫീസ് അടക്കാവുന്നതാണ്
Selection Procedure
- ഓൺലൈൻ പരീക്ഷ
- പ്രാക്ടിക്കൽ ടെസ്റ്റ്
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
How to Apply for Cochin Shipyard Job recruitment 2022?
✦ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന തൊഴിൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ചു യോഗ്യത ഉറപ്പുവരുത്തുക
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2022 ഓഗസ്റ്റ് 31 വരെ സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |