കാലിക്കറ്റ് യൂണിവേഴ്സിറ്റി കാർപെന്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റ് മുഴുവനായി വായിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 30 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ മുഴുവൻ വിവരങ്ങളും താഴെ നൽകുന്നു.
പ്രായപരിധി
2022 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്. SC/ ST/ OBC വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് നിയമാനുസൃതമായ ഇളവ് അനുവദിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
1. എട്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. കാർപെന്ററിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തതുല്യമായ യോഗ്യത അല്ലെങ്കിൽ കാർപെന്റർ ജോലിയിൽ 10 വർഷത്തെ പരിചയം.
ശമ്പളം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കാർപെന്റർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ദിവസം 730 രൂപ നിരക്കിൽ മാസത്തിൽ പരമാവധി 19,710 രൂപ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള വ്യക്തികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ശേഷം അപേക്ഷ ഫോമിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ ടൈപ്പ് ചെയ്യുക. അവസാനം സബ്മിറ്റ് ചെയ്യുക.