ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) 100 അപ്പ്രെന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 29 ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കേന്ദ്ര സർക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് BSNL. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Details
- ഓർഗനൈസേഷൻ: BSNL
- ജോലി തരം: Central Govt
- നിയമനം: താൽക്കാലികം
- പരസ്യ നമ്പർ: --
- തസ്തിക: അപ്രെന്റിസ്
- ആകെ ഒഴിവുകൾ: 68
- ജോലിസ്ഥലം: ഹൈദരാബാദ്
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 22
- അവസാന തീയതി: 2022 ഓഗസ്റ്റ് 29
BSNL Recruitment 2022 Vacancy Details
ബിഎസ്എൻഎൽ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് അപ്രെന്റിസ് ട്രെയിനി തസ്തികയിലേക്ക് 100 ഒഴിവുകളാണ് നിലവിലുള്ളത്.
- എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ്: 39
- ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ്: 61
BSNL Recruitment 2022 Age Limit Details
പരമാവധി 25 വയസ്സ് വരെയാണ് പ്രായപരിധി
BSNL Recruitment 2022 Educational Qualifications
1. എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ്
ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിഇ/ ബിടെക്
2. ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ്
ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ
BSNL Recruitment 2022 Salary Details
- എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ്: 9000/-
- ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ്: 8000/-
ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. അതുകൊണ്ടാണ് ഇത്രയും കുറഞ്ഞ തുക ശമ്പളമായി ലഭിക്കുന്നത്. എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ്പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 1800 രൂപ ശമ്പളത്തിന് പുറമേ ട്രാവൽ അലവൻസായി ലഭിക്കുന്നതാണ്.
How to Apply BSNL Recruitment 2022?
ആദ്യമായി BSNL ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത്.
ഘട്ടം 1
- www.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- Enroll എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- അപേക്ഷാ ഫോറം പൂരിപ്പിക്കുക
- ശേഷം എൻട്രോൾ നമ്പർ ലഭിക്കും അത് സൂക്ഷിച്ച് വെക്കുക.
- ഇത്രയും ചെയ്ത ശേഷം കുറഞ്ഞത് ഒരു ദിവസമെങ്കിലും വെരിഫിക്കേഷൻ അപ്രൂവൽ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരും. അപ്രൂവൽ ലഭിച്ച ശേഷം
ഘട്ടം 2
- login ക്ലിക്ക് ചെയ്യുക
- Establishment Request Menu സെലക്ട് ചെയ്യുക
- Find Establishment ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യുക
- Establishment പേര് തിരഞ്ഞെടുക്കുക
- 'BHARAT SANCHAR NIGAM LIMITED' എന്ന് ടൈപ്പ് ചെയ്ത ശേഷം സെലക്റ്റ് ചെയ്യുക
- Apply ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- വീണ്ടും Apply ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക