BSF Recruitment Notification Out - Apply Online for 323 Head Constable, Sub Inspector Vacancies

The Border Security Force (BSF) published an employment notification inviting the candidates to apply for 323 Head Constable, Sub Inspector Vacancies.

അഗ്നിപഥ് വഴി അല്ലാതെ ഇന്ത്യൻ ആർമിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (BSF) അവസരം. BSF അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ്കോസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .നിശ്ചിത യോഗ്യതയുള്ളവർക്ക് 2022 സെപ്റ്റംബർ 6 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

  • ബോർഡ്: Border Security Force (BSF)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: --
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 323
  • തസ്തിക: സർ
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 29,200-92,300
  • അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 8
  • അവസാന തീയതി: 2022 സെപ്റ്റംബർ 6

Vacancy Details

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് നിലവിൽ 323 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണ്. ഓരോ തസ്തികയും അവയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.

• അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ): 11

• ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ): 312

Age Limit Details

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) റിക്രൂട്ട്മെന്റ്ലേക്ക് 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.

SC/ST വിഭാഗക്കാർക്ക് 30 വയസ്സ് വരെയാണ് പ്രായപരിധി

OBC വിഭാഗക്കാർക്ക് 28 വയസ്സ് വരെയാണ് പ്രായപരിധി

Educational Qualifications

1. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ)

› അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു അല്ലെങ്കിൽ ഇന്റർ മീഡിയേറ്റ്

› ഷോർട്ട്ഹാൻഡ് @ മിനിറ്റിൽ 80 വാക്കുകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ 10 മിനിറ്റിനുള്ളിൽ. 50 മിനിറ്റിനുള്ളിൽ ഇംഗ്ലീഷിലോ 65 മിനിറ്റിനുള്ളിൽ ഹിന്ദിയിലോ കമ്പ്യൂട്ടറിൽ ഡിക്റ്റേഷൻ ട്രാൻസ്ക്രിപ്ഷൻ.

2. ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ)

› അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു അല്ലെങ്കിൽ ഇന്റർ മീഡിയേറ്റ്.

› സ്കിൽ: കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകൾ. അനുവദിച്ച സമയം 10 ​​മിനിറ്റ്.

Physical Standards

 ഉയരം

• പുരുഷൻ: 165 സെന്റീമീറ്റർ
• സ്ത്രീ: 155 സെന്റീമീറ്റർ

 ഭാരം

 പ്രായത്തിന് അനുസൃതമായ ഭാരം ഉണ്ടായിരിക്കണം

 നെഞ്ചളവ്

• ജനറൽ/ OBC/ SC/EWS വിഭാഗക്കാർക്ക് 75 സെന്റീമീറ്റർ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
• ST കാറ്റഗറി: 76 സെന്റീമീറ്റർ. 5 cm വികസിപ്പിക്കാൻ സാധിക്കണം

 കാഴ്ച ശക്തി

 മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം

Salary Details

• അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ): 29,200-92,300/-

• ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ): 25,500-81,000/-

Application Fees

• 100 രൂപയാണ് അപേക്ഷ ഫീസ്
• അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ട്

Selection Procedure

  • ആദ്യഘട്ടം: എഴുത്ത് പരീക്ഷ
  • ഫിസിക്കൽ മെഷർമെന്റ്
  • സ്കിൽ ടെസ്റ്റ്‌
  • സർട്ടിഫിക്കറ്റ് പരിശോധന
  • മെഡിക്കൽ പരീക്ഷ

How to Apply BSF Recruitment?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക.
  • അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുളള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
  • വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ 

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain