കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KFDC) ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാറിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരിഗണിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 9-ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് മുഴുവനായി വായിച്ചശേഷം മാത്രം അപേക്ഷിക്കുക.
Job Details
• ഡിപ്പാർട്ട്മെന്റ്: Kerala Forest Development Corporation Limited (KFDC)
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 03
• കാറ്റഗറി നമ്പർ: 321/2022
• നിയമന രീതി: നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 16
• അവസാന തീയതി: 2022 സെപ്റ്റംബർ 9
Vacancy Details
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഫീൽഡ് ഓഫീസർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരള പി എസ് സി യുടെ പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
Educational Qualifications
യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ അതിന് തതുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
ഫിസിക്കൽ
• ഉയരം 167 സെന്റീമീറ്റർ
• ചെസ്റ്റ്: 81 സെന്റിമീറ്റർ, അത് 85 സെന്റീമീറ്റർ വരെ വികസിപ്പിക്കാൻ സാധിക്കണം
• മികച്ച കാഴ്ചശക്തി ഉള്ളവരായിരിക്കണം
ശാരീരിക ക്ഷമത പരീക്ഷ
⬤ 14 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
⬤ ഹൈജമ്പ് 132.20 സെന്റിമീറ്റർ
⬤ ലോങ്ങ് ജമ്പ് 457.20 സെന്റിമീറ്റർ
⬤ (7264ഗ്രാം) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റിമീറ്റർ എറിയൽ
⬤ ക്രിക്കറ്റ് ബോൾ എറിയൽ - 6096 സെന്റിമീറ്റർ
⬤ പുൾ അപ്പ് അല്ലെങ്കിൽ ചിന്നിങ് - 8 തവണ
⬤ 1500 മീറ്റർ ഓട്ടം - 5 അഞ്ചുമിനുട്ട് 44 സെക്കൻഡ് കൊണ്ട്
⬤ റോപ്പ് ക്ലൈംബിംഗ് - 365.80 സെന്റീമീറ്റർ
Salary Details
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വഴി ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 6680 രൂപ മുതൽ 10790 രൂപ വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
How to Apply KFDC Recruitment 2022?
• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 321/2022 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2022 സെപ്റ്റംബർ 22 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Notification |
|
Apply Now |
|
Official Website |
|
തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് |
|
ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ് |