മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ മുഖേന 2022 ജൂലൈ 23ആം തീയതി ലുലു ഹൈപ്പർ മാർക്കറ്റ്, ചിക്കിംഗ്/ അൽബയ്ക്ക്/ ക്ലബ്ബ് സുലൈമാനി, ടിവിഎസ്, വിദ്യാരത്നം ഔഷധശാല, നെസ്റ്റ് ഡിജിറ്റൽ തുടങ്ങിയ കമ്പനികളിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 23-ന് മുൻപ് മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അവസരം ഉണ്ട്.
ഓരോ കമ്പനികളും അവക്ക് കീഴിൽ വരുന്ന ഒഴിവുകളും, യോഗ്യതയും, തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും താഴെ നൽകുന്നു.
1. ലുലു ഹൈപ്പർമാർക്കറ്റ്
• പോസ്റ്റ്: സെയിൽസ് പ്രമോട്ടർ
• യോഗ്യത: എസ്എസ്എൽസി
• ജോലിസ്ഥലം: കൊച്ചി, തിരുവനന്തപുരം
• ശമ്പളം: 10,000 + താമസം + ഭക്ഷണം + ESIS + PF
2. TVS
• പോസ്റ്റ്: ഫീൽഡ് കളക്ഷൻ എക്സിക്യൂട്ടീവ് (പുരുഷന്മാർക്ക് മാത്രം)
• യോഗ്യത: എസ്എസ്എൽസി
• ജോലിസ്ഥലം: കേരളത്തിൽ ഉടനീളം
3. വിദ്യാരത്നം ഔഷധശാല
• പോസ്റ്റ്: ഹെൽപ്പർ (M)
• യോഗ്യത: എസ്എസ്എൽസി
• ജോലിസ്ഥലം: തമിഴ്നാട്, പൊള്ളാച്ചി
4. ചിക്കിംഗ്/ അൽ ബൈക്ക്/ ക്ലബ്ബ് സുലൈമാനി
ടീം മെമ്പർ
• യോഗ്യത: എട്ടാം ക്ലാസ് പാസ്സാവണം
• ശമ്പളം: 10,000+
ലൈൻ മാനേജർ
• യോഗ്യത: ഏതെങ്കിലും ഡിഗ്രി
• പരിചയം: 0-2
• ശമ്പളം: 14,000+
ഷിഫ്റ്റ് മാനേജർ
• യോഗ്യത: ഏതെങ്കിലും ഡിഗ്രി/ ഹോട്ടൽ മാനേജ്മെന്റ്
• ശമ്പളം: 16,000+
COMMI
• യോഗ്യത: ഏതെങ്കിലും ഡിഗ്രി/ ഹോട്ടൽ മാനേജ്മെന്റ്
• ശമ്പളം: 20,000+
റസ്റ്റോറന്റ് മാനേജർ
• യോഗ്യത: ഹോട്ടൽ മാനേജ്മെന്റ്
• ശമ്പളം: 25,000+
5. നെസ്റ്റ് ഡിജിറ്റൽ
ഡിവോപ്സ് ഡെവലപ്മെന്റ് എൻജിനീയർ
• യോഗ്യത: സെയിം ഫീൽഡിൽ സ്കിൽ ആവശ്യമാണ്
• ശമ്പളം: വിലപേശവുന്നതാണ്
• ജോലിസ്ഥലം: കൊച്ചി
യുഐ ഡെവലപ്പർ
• യോഗ്യത: സെയിം ഫീൽഡിൽ സ്കിൽ ആവശ്യമാണ്
• ശമ്പളം: വിലപേശവുന്നതാണ്
Instructions
ഇന്റർവ്യൂ 22 ജൂലൈ 23-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ താഴെ നൽകുന്നു: 0483 - 273 4737