കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ഔഷധ നിർമാണ യൂണിറ്റായ ഔഷധി ഫാർമസിസ്റ്റ് ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കരാറടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ജൂലൈ 27 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
• ബോർഡ്: Oushadhi
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 06
• വിജ്ഞാപന നമ്പർ: ഇ4-40/14
• ജോലിസ്ഥലം: തൃശ്ശൂർ
• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 11
• അവസാന തീയതി: 2022 ജൂലൈ 27
Vacancy Details
ഔഷധി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 6 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- ഫാർമസിസ്റ്റ്: 02
- ഇലക്ട്രിക്കൽ സൂപ്പർവൈസർ: 02
- മെക്കാനിക്കൽ സൂപ്പർവൈസർ: 01
- ബോയിലർ ഓപ്പറേറ്റർ: 01
Age Limit Details
- ഫാർമസിസ്റ്റ്: 20-41 വയസ്സ് വരെ
- ഇലക്ട്രിക്കൽ സൂപ്പർവൈസർ: 24-41 വയസ്സ് വരെ
- മെക്കാനിക്കൽ സൂപ്പർവൈസർ: 22-41 വയസ്സ് വരെ
- ബോയിലർ ഓപ്പറേറ്റർ: 20-41 വയസ്സ് വരെ
Educational Qualifications
1. ഫാർമസിസ്റ്റ്
2. ഇലക്ട്രിക്കൽ സൂപ്പർവൈസർ
› ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഹൈ ടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം
› അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്, ഹൈ ടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം
3. മെക്കാനിക്കൽ സൂപ്പർവൈസർ
› കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനത്തിലോ, സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിലോ രണ്ട് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം
4. ബോയിലർ ഓപ്പറേറ്റർ
Salary Details
ഔഷധി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
- ഫാർമസിസ്റ്റ്: 14,100/-
- ഇലക്ട്രിക്കൽ സൂപ്പർവൈസർ: 17,000/-
- മെക്കാനിക്കൽ സൂപ്പർവൈസർ: 15,500/-
- ബോയിലർ ഓപ്പറേറ്റർ: 13,600/-
How to Apply?
യോഗ്യരായ അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 27 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
വിലാസം:
The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006
അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
Click here |
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |