Kerala High Court Assistant Result 2022 |
കേരള ഹൈക്കോടതി 2022 ഫെബ്രുവരി 27 ആം തീയതി അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 55 ഒഴിവുകളിലേക്കായിരുന്നു കേരള ഹൈക്കോടതിയുടെ വിജ്ഞാപനം. 53 മാർക്കാണ് കട്ട് ഓഫ് മാർക്കായി നിശ്ചയിച്ചിരിക്കുന്നത്. 439 ഉദ്യോഗാർത്ഥികൾ മെയിൻ ലിസ്റ്റിലും 189 ഉദ്യോഗാർത്ഥികൾ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. വിശദമായ റാങ്ക് ലിസ്റ്റ് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
കേരള ഹൈക്കോടതി മുൻപ് ഇതിന്റെ ഒരു ഷോർട്ട് ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. അതിൽ നിന്നും ഇന്റർവ്യൂ നടത്തി അനുയോജ്യമെന്ന് കണ്ടെത്തിയവരെയാണ് മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Result Details
- സ്ഥാപനം: കേരള ഹൈക്കോടതി
- തസ്തിക: അസിസ്റ്റന്റ്
- ആകെ ഒഴിവുകൾ: 55
- വിജ്ഞാപന നമ്പർ: 01/2022
- കട്ട് ഓഫ് മാർക്ക്: 53
- ഔദ്യോഗിക വെബ്സൈറ്റ്: www.hckrecruitment.nic.in
How to Check Result
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
› പിഡിഎഫ് തുറക്കുക
› മൊബൈലിലാണ് റിസൾട്ട് നോക്കുന്നതെങ്കിൽ പിഡിഎഫ് തുറന്ന ശേഷം മുകളിൽ നൽകിയിരിക്കുന്ന സെർച്ച് ബാറിൽ നിങ്ങളുടെ റോൾ നമ്പർ അടിച്ച് സെർച്ച് ചെയ്യുക
› കമ്പ്യൂട്ടറിലാണ് റിസൾട്ട് നോക്കുന്നതെങ്കിൽ പിഡിഎഫ് തുറന്ന ശേഷം Ctrl+f എന്ന് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ റോൾ നമ്പർ അടിച്ച് സെർച്ച് ചെയ്യുക.
റിസൾട്ട് ഡൗൺലോഡ് ചെയ്യാൻ: Download Now