IRB Commando Wing Detailed Syllabus |
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ് പോലീസ് കോൺസ്റ്റബിൾ എന്റുറൻസ് ടെസ്റ്റ് പാസായവർക്ക് ഇനി അടുത്ത കടമ്പ കടക്കാനുള്ളത് OMR പരീക്ഷയാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ IRB കമാൻഡോ വിംഗ് പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 136/2022) OMR പരീക്ഷയ്ക്കുള്ള വിശദമായ സിലബസ് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. സിലബസിന് പുറമെ ഇതിലേക്കുള്ള പരീക്ഷാതീയതിയും ഇപ്പോൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റ് 29-ന് രാവിലെ 7.15 മുതൽ 9.15 വരെ OMR പരീക്ഷ നടക്കും.
100 മാർക്കിനാണ് പരീക്ഷ ഉണ്ടാവുക. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. വിശദമായ സിലബസ് താഴെ വിവരിക്കുന്നു. സിലബസ് വായിച്ചശേഷം കഠിനമായി പ്രയത്നിച്ചോളൂ OMR പരീക്ഷയ്ക്ക് വേണ്ടി.
ഭാഗം ഒന്ന് (25 മാർക്ക്)
ജനറൽ നോളജ്, കറണ്ട് അഫയേഴ്സ്, കേരളത്തിലെ നവോത്ഥാനം
2. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ്ജ മേഖലയിലേയും, ഗതാഗത വാർത്താവിനിമയ മേഖലയിലെയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്.
3. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ
4. പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവ്
5. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെ കുറിച്ചുള്ള അറിവ്.
6. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ മുന്നേറ്റങ്ങളും അതിനു പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യ പരിഷ്കരണവും അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി ഭട്ടത്തിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും
ഭാഗം 2 (25 മാർക്ക്)
സിമ്പിൾ അരിന്തമാറ്റിക്
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലസാഗു, ഉസാഘ
- ഭിന്ന സംഖ്യകൾ
- ദശാംശ സംഖ്യകൾ
- വർഗ്ഗവും വർഗ്ഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
ഭാഗം 3 (25 മാർക്ക്)
സ്പേഷ്യൽ എബിലിറ്റി/ സ്പേഷ്യൽ റീസണിംഗ്
ഭാഗം 4 (25 മാർക്ക്)
ലോജിക്കൽ റീസണിങ് - നോൺ വെർബൽ
ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ്, പോലീസ് തുടങ്ങിയ റിക്രൂട്ട്മെന്റ് അറിയിപ്പുകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക