UPSC CDS-II Recruitment 2024 - Submit Your Application Combined Defence Services Examination (II) Vacancies

UPSC CDS-II Recruitment 2022 - Central Government jobs looking for the candidates Union Public Service Commission (UPSC) combined defence service exam

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യൻ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിലും ഒഴിവുകൾ വരുന്നുണ്ട്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും ഈ റിക്രൂട്ട്മെന്റ് ലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2024 ജൂൺ 4-ന് മുൻപ് www.upsconline.nic.in എന്ന വെബ്സൈറ്റിൽ മുഖാന്തരം അപേക്ഷകൾ സമർപ്പിക്കണം.

Job Details

  • ബോർഡ്: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: 11/2024.CDS-II
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: 339
  • തസ്തിക: കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 18
  • അവസാന തീയതി: 2022 ജൂൺ 7

Vacancy Details

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ (II), 2022ന് ഏകദേശം 339 ഒഴിവുകളുണ്ട്. ഇന്ത്യൻ ആർമിയുടെ ഓരോ അക്കാദമിയിലും വരുന്ന വ്യക്തമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

1. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ - 158(ഡിഇ )കോഴ്സ് 2025 ജനുവരിയിൽ ആരംഭിക്കുന്നു [എൻസി സി 'സി' സർട്ടിഫിക്കറ്റ്(ആർമി വിംഗ് ) ഉടമകൾക്കായി നീക്കിവെച്ചിട്ടുള്ള 13 ഒഴിവുകൾ ഉൾപ്പെടെ ]: 100

2. ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല - 2025 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സ് എക്സിക്യൂട്ടീവ് (ജനറൽ സർവീസ് /ഹൈഡ്രോ[എൻസിസി 'സി' സർട്ടിഫിക്കറ്റ് (എൻസിസി സ്പെഷ്യൽ എൻട്രി വഴി നേവൽവിംഗ് ) 3 ഒഴിവുകൾ ഉൾപ്പെടെ ] : 32

3. എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ് (പ്രീ- ഫ്ലൈയിംഗ്) പരിശീലന കോഴ്സ് 2025 ജനുവരിയിൽ ആരംഭിക്കുന്നു. നമ്പർ 217 എഫ് (പി)കോഴ്സ്. [എസിസിസി 'സി ' സർട്ടിഫിക്കറ്റ് (എയർ വിംഗ് ) ഉടമകൾക്കായി എൻസിസി എസ്പിഎൽ വഴി 03 ഒഴിവുകൾ നീക്കിവെച്ചിരിക്കുന്നു. എൻട്രി] : 32

4. ഓഫീസർ ട്രൈയിനിംഗ് അക്കാദമി, ചെന്നൈ (മദ്രാസ് )- 121 മത് SSC (പുരുഷൻ )(എൻടി) (യു പി എസ് സി) കമൻസിങ് കോഴ്സ് 2025 ഏപ്രിൽ ആരംഭിക്കുന്നു: 276

5. ഓഫീസർ ട്രെയിനിനിംഗ് അക്കാദമി, ചെന്നൈ (മദ്രാസ് ) 35- മത് SSC (സ്ത്രീ)(എൻട്രി )(യു പി എസ് സി ) കോഴ്സ് 2025 ഏപ്രിലിൽ ആരംഭിക്കുന്നു: 19

Age Limit Details

1. ഇന്ത്യൻ മിലിറ്ററി അക്കാദമി :
അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 2001 ജൂലൈ 2 നും 2006 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം

2. ഇന്ത്യൻ നേവൽ അക്കാദമി :
അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 2001 ജൂലൈ 2 നും 2006 ജൂലൈ 01 നും ഇടയിൽ ജനിച്ചവരായിരിക്കണം

3. എയർഫോഴ്സ് അക്കാദമി :
2025 ജൂലൈ 1-ന് 20 മുതൽ 24 വയസ് വരെ. അതായത് 2001 ജൂലൈ 2- നും 2005 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം (ഡി ജി സി എ (ഇന്ത്യ ) നൽകുന്ന സാധുവായതും നിലവിലുള്ളതുമായ വാണിജ്യ പൈലറ്റ് ലൈസൻസ് കൈവശമുള്ള അപേക്ഷകരുടെ ഉയർന്ന പ്രായപരിധി. 26 വയസ്സ്. അതായത് 1999 ജൂലൈ 2- നും 2005 ജൂലൈ 1- നും ഇടയിൽ ജനിച്ചവരായിരിക്കണം)

4. (SSC കോഴ്സ് പുരുഷൻ) ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി :
 അവിവാഹിതരായ 2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

5. (SSC കോഴ്സ് സ്ത്രീ പുരുഷ ടെക്നിക്കൽ കോഴ്സ്) ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി :
 അവിവാഹിതരായ 2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Educational Qualifications

1. ഇന്ത്യൻ മിലിറ്ററി അക്കാദമി & ഓഫീസർ ട്രെയിനിങ് അക്കാദമി ചെന്നൈ:

അഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.

2. ഇന്ത്യൻ നേവൽ അക്കാദമി :

അഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം

3. എയർഫോഴ്സ് അക്കാദമി  

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (10, +2 തലത്തിൽ ഫിസിക്സ്‌, മാത്തമാറ്റിക്സ് ) അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം

Application Fees

➤ 200 രൂപയാണ് അപേക്ഷാ ഫീസ്

➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല

➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം

How to Apply UPSC CDS-II Recruitment 2024?

⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 ജൂൺ 4 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ തുടങ്ങുക.
⬤ തുറന്നുവരുന്ന അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച് നൽകുക.
⬤ ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക. (അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുകയില്ല)
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs