കേരള സർക്കാറിന് കീഴിൽ സ്ഥിരം ജോലി ആഗ്രഹിക്കുന്നവർക്ക് കേരള സെറാമിക്സ് ലിമിറ്റഡ് ഡ്രൈവർ, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് സ്റ്റോർകീപ്പർ ഉൾപ്പെടെയുള്ള നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
Notification Details
- ബോർഡ്: Kerala Ceramics Limited
- ജോലി തരം: കേരള സർക്കാർ
- കാറ്റഗറി നമ്പർ: 188/2022 & 189/2022
- നിയമനം: സ്ഥിര നിയമനം
- ആകെ ഒഴിവുകൾ: 13
- തസ്തിക: --
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 15
- അവസാന തീയതി: 2022 ജൂലൈ 20
Vacancy Details
കേരള സെറാമിക്സ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 13 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
› ജൂനിയർ അസിസ്റ്റന്റ്/ ക്യാഷ്യർ/ ടൈം കീപ്പർ/ അസിസ്റ്റന്റ് സ്റ്റോർകീപ്പർ: 11
› ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ): 02
Category Number
› ജൂനിയർ അസിസ്റ്റന്റ്/ ക്യാഷ്യർ/ ടൈം കീപ്പർ/ അസിസ്റ്റന്റ് സ്റ്റോർകീപ്പർ: 188/2022
› ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ): 189/2022
Age Limit Details
18 വയസ്സ് മുതൽ 39 വയസ്സ് വരെ
ഉദ്യോഗാർത്ഥികൾ 1983 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
1. ജൂനിയർ അസിസ്റ്റന്റ്/ ക്യാഷ്യർ/ ടൈം കീപ്പർ/ അസിസ്റ്റന്റ് സ്റ്റോർകീപ്പർ
2. ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ)
› മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം അതോടൊപ്പം ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം, കൂടാതെ ബാഡ്ജ് ഉണ്ടായിരിക്കണം. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് കുറഞ്ഞത് മൂന്നു വർഷമെങ്കിലും നിലനിൽക്കണം.
Salary Details
› ജൂനിയർ അസിസ്റ്റന്റ്/ ക്യാഷ്യർ/ ടൈം കീപ്പർ/ അസിസ്റ്റന്റ് സ്റ്റോർകീപ്പർ: 8710 - 17,980/-
› ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ): 8710 - 17,980/-
കേരള സർക്കാരിന് കീഴിലുള്ള സ്ഥിര ജോലി ആയതിനാൽ കേരള ഗവൺമെന്റ് ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കുന്നതാണ്.
Selection Procedure
- ഒഎംആർ എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ഇന്റർവ്യൂ
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം
› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്
› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക
› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 188/2022 & 189/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |