IRB പുറത്തിറക്കിയ പുതിയ അറിയിപ്പ്
പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ് (IRB) (കാറ്റഗറി നമ്പർ 136/2022) തസ്തികയുടെ 2022 ജൂലൈ 9, ജൂലൈ 10 (ബക്രീദ്), 2022 ജൂലൈ 28 (കർക്കിട വാവ്) എന്നീ തീയതികളിലെ എന്റുറൻസ് ടെസ്റ്റ് (25 മിനിറ്റ് കൊണ്ട് 5 കിലോ മീറ്റർ ഓട്ടം) പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ തീയതി ഉൾപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് അനുവദിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ 09.07.2022, 10.07.2022, 28,07.2022 എന്നീ തീയതികളിലെ അഡ്മിഷൻ ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതികളിൽ ഹാജരായാൽ മതി. പുതുക്കി നിശ്ചയിച്ചിട്ടുള്ള തീയതികൾ താഴെ നൽകുന്നു.
പൊലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (IRB കമാൻഡോ വിങ്) ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള എന്റുറൻസ് ടെസ്റ്റിനുള്ള തീയതി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്റുറൻസ് ടെസ്റ്റ് 2022 ജൂലൈ 5 മുതൽ രാവിലെ 5 മണി മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്നതാണ്. സ്പെഷ്യൽ സെലക്ഷൻ ബോർഡാണ് എന്റുറൻസ് ടെസ്റ്റ് നടത്തുന്നത്.
എന്താണ് IRB ഫോഴ്സ്
IRB Recruitment Notification Details
IRB ഫിസിക്കൽ എങ്ങനെ?
IRB എന്റുറൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
ഉദ്യോഗാർത്ഥികൾ താങ്കളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ ഐഡി പ്രൂഫ്, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. നിശ്ചിത സമയത്തിന് ശേഷം അതായത് രാവിലെ 5 മണിക്ക് ശേഷം എത്തുന്ന ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും എന്റുറൻസ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല. പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം/ സമയം മാറ്റം എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. IRB റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുവാൻ ആവശ്യപ്പെടുന്നു. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മാതൃക താഴെ