ഇന്ത്യ പോസ്റ്റ് ഈ വർഷത്തെ ഗ്രാമീൺ ഡാക് സേവക് (GDS) റിസൾട്ട് പ്രഖ്യാപിച്ചു. ഇന്ത്യയിലെമ്പാടുമായി ഏകദേശം 38926 ഒഴിവുകളിലേക്ക് ആയിരുന്നു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം ഏകദേശം രണ്ടായിരത്തിന് മുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അപേക്ഷിച്ച് ഉദ്യോഗാർഥികൾക്ക് ഇപ്പോൾ റിസൾട്ട് പരിശോധിച്ചു നോക്കാവുന്നതാണ്. ഇന്ത്യ പോസ്റ്റ് 2022 മെയ് രണ്ടിന് വിജ്ഞാപനം പുറത്തിറക്കുകയും മെയ് 2 മുതൽ ജൂൺ 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം നൽകുകയും ചെയ്തിരുന്നു. ഇത്തവണ വളരെ വേഗത്തിലാണ് ഇന്ത്യ പോസ്റ്റ് റിസൾട്ട് പബ്ലിഷ് ചെയ്തിരിക്കുന്നത്.
India Post GDS Result 2022 - Overview
- ഡിപ്പാർട്ട്മെന്റ്: India Post
- റിക്രൂട്ട്മെന്റ് പേര്: ഗ്രാമീൺ ഡാക് സേവക് (GDS)
- ആകെ ഒഴിവുകൾ: 38926
- രജിസ്ട്രേഷൻ തീയതി: 2012 മേയ് 2 മുതൽ ജൂൺ 5 വരെ
- റിസൾട്ട് പ്രസിദ്ധീകരിച്ച തീയതി: 2022 ജൂൺ 20
How to Download India Post GDS Result 2022?
› താഴെ നൽകിയിരിക്കുന്ന റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക
› നിങ്ങൾ മൊബൈലിൽ ആണ് PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ മുകളിലെ സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.
› നിങ്ങൾ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇങ്ങനെ അറിയാം
› ഈ പോസ്റ്റ് വായിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക. അതു മുഖേന അപേക്ഷിച്ചവർക്ക് അവരുടെ റിസൾട്ട് പരിശോധിക്കുകയും ചെയ്യാം.